ചെറുപ്പക്കാരിലെ ഹൃദ്രോഗങ്ങൾ വരുന്നത് ഈ ഒരു ശ്രദ്ധ കുറവുകൊണ്ടാണ്.

ഇപ്പോഴത്തെ ചെറുപ്പക്കാരുടെ പ്രധാന പേടിയാണ് ഹൃദ്രോഗം എന്തെങ്കിലും വരുമോ എന്നുള്ളത്ഡോക്ടർമാരുടെ എല്ലാ യുവാക്കളും മാതാപിതാക്കളും ചോദിക്കുന്ന ഒന്നാണ് ചെറുപ്പക്കാരിൽ ഉള്ള ഈ ഹൃദ്രോഗത്തെകുറിച്ച്. ഇതിന് പ്രധാനമായും പല കാരണങ്ങൾ വരുന്നുണ്ട്. പണ്ടുകാലത്തെ കുട്ടികളുടെ പോലെയല്ല ഇപ്പോഴത്തെ യുവാക്കളും കുട്ടികളും. പണ്ടുകാലങ്ങളിൽ ചെറുപ്പക്കാർ സമയം ചെലവഴിച്ചിരുന്നത് കളിക്കാനും നീന്താനും അങ്ങനെയുള്ള കായിക മത്സരങ്ങളിൽ ആയിരുന്നു.

എന്നാൽ ഇന്നത്തെ കാലത്ത് ടെക്നോളജി വളരെയധികം കൂടിയതിനാൽ മിക്ക ചെറുപ്പക്കാരും വീടുകളിലെ റൂമുകളിൽ തന്നെ വളർന്നുവരുന്ന അവസ്ഥയാണ്. ഇത് അവരുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. രണ്ടാമതായി വരുന്നത് പണ്ടുകാലത്തെ ഭക്ഷണരീതി അല്ല ഇപ്പോൾ ഉള്ളത്. പണ്ടുകാലങ്ങളിൽ വളരെ പോഷക സമൃദ്ധമായ ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്. എന്നാൽ ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡുകളും ബേക്കറി സാധനങ്ങളും ജങ്ക് ഫുഡുകളും ആണ് കൂടുതലായും ചെറുപ്പക്കാർ കഴിക്കുന്നത്.

ഇതിൽ അടങ്ങിയിട്ടുള്ള പദാർത്ഥങ്ങൾ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നു. മൂന്നാമതായി വരുന്നത് ജീവിതശൈലിയിലുള്ള മാറ്റമാണ്. പണ്ടുകാലത്തെ ചെറുപ്പക്കാരുടെ പോലെയല്ല ഇപ്പോഴത്തെ ചെറുപ്പക്കാർക്ക് മദ്യവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും കിട്ടുന്നത്. ഇന്നത്തെ കാലത്ത് ഒരു ചെറിയ കുട്ടിക്ക് പോലും ഇതൊക്കെ എങ്ങനെയെങ്കിലും കയ്യിലെത്തിക്കാം എന്നുള്ള രീതിയിലേക്ക് ലഹരിവസ്തുക്കളുടെ കച്ചവടം മാറി.

ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഇപ്പോഴത്തെ കാലത്തെ ചെറുപ്പക്കാരന് ഹൃദ്രോഗം ഉണ്ടാകുവാനുള്ള കാരണം ഉണ്ടാക്കുന്നത്. നന്നായി അധ്വാനിക്കുന്ന ശരീരത്തിൽ രക്തചക്രമണം വളരെയധികം ഉള്ളതിനാൽ ശരീരത്തിന്റെ എല്ലാവയവങ്ങളിലേക്കും രക്തം ശരിയായ രീതിയിൽ എത്തുകയും തത്തകോണുകളിൽ കൊഴുപ്പോ അല്ലെങ്കിൽ മറ്റു ആവശ്യമില്ലാത്ത ഘടകങ്ങൾ തങ്ങിനിൽക്കുന്നതിനുള്ള സാധ്യത കുറയുന്നു. വ്യായാമ കുറവ് ഉണ്ടാകുമ്പോൾ ഇതുപോലെ രക്തചക്രമണം കുറയുകയും രക്തക്കുഴലുകളിൽ കൊളസ്ട്രോൾ പോലെയുള്ള പദാർത്ഥങ്ങൾ അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top