അശ്ലീല വീഡിയോകൾക്ക് അടിമപ്പെട്ടു പോയവരാണോ നിങ്ങളെങ്കിൽ നിങ്ങളുടെ കുടുംബം തകരാറിൽ എത്തിയേക്കാം.

അശ്ലീല വീഡിയോകൾ കാണുന്നത് തലച്ചോറിൽ മയക്കുമരുന്ന് കഴിക്കുന്നത് പോലെയാണ് പ്രവർത്തിക്കുക. അശ്ലീല വീഡിയോ കാണുന്നവർ എല്ലാം യഥാർത്ഥ ലൈംഗികബന്ധത്തേക്കാളും അശ്ലീല വീഡിയോകളിലാണ് ആനന്ദം കണ്ടെത്തുന്നത്. ആസ്വാദനത്തിൽ ഉപരി ആവശ്യമാണ് ഇവരെ നയിക്കുന്നത്. ഇൻസെന്റീവോ മോട്ടിവേഷൻ എന്നറിയപ്പെടുന്ന ക്രമബംഗം തന്നെയാണ് ലഹരി മരുന്നിനും അടിമപ്പെടുത്തുന്നത്.

മനുഷ്യനിൽ ലൈംഗിക വികാരങ്ങൾ ഉണർത്തുന്നത് തലച്ചോറിലെ ഡോപമിൻ എന്ന രാസ ഘടകമാണ്. ഇതര ലിംഗത്തിൽപ്പെട്ട ആളുകളുടെ സ്പർശനവും സാമീപ്യവും ഉണ്ടാകുമ്പോൾ ഡോപ്പമിൻ തലച്ചോറിൽ ഉണ്ടാകുന്നു. ചെറിയ അളവിൽ ഇത് ഉല്പാദിപ്പിക്കപ്പെട്ടാലും മനുഷ്യന് ലൈംഗിക വികാരം ഉണരുന്നു, ലൈംഗിക ഉത്തേജനം ഉണ്ടാകുന്നു. അതുകൊണ്ട് അവസരം കിട്ടുമ്പോഴെല്ലാം മൊബൈലിൽ ലൈംഗിക വീഡിയോകൾ കാണുന്നു.

ഇങ്ങനെയുള്ളവരിൽ ഡോപ്പമിൻ വലിയ അളവിലാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. എതിർലിംഗത്തിൽ പെട്ടവരുടെ സ്പർശനത്തിനെക്കാളും കൂടുതലായിട്ടാണ് ഇങ്ങനെ വീഡിയോകൾ കാണുമ്പോൾ ഇവർക്ക് ഡോപ്പമീൻ ലഭിക്കുന്നത്. അതുകൊണ്ടുതന്നെ ഇവർ ഇതിനെ വളരെയധികം അടിമപ്പെട്ടു പോകുന്നു. യഥാർത്ഥത്തിൽ ലൈംഗികബന്ധത്തിൽ ഉണ്ടാകേണ്ട കാര്യങ്ങൾ അല്ല ഇന്റർനെറ്റിലും മൊബൈലിലും ആളുകൾ തിരയുന്നത്.

നെറ്റിൽ ഉള്ള വീഡിയോകളിൽ യഥാർത്ഥ ലൈംഗിക സമ്പർക്കം അല്ല നടക്കുന്നത്. അവർ നടിമാരും നടന്മാരുമാണ് അവർ അഭിനയിക്കുകയാണ് ഇതിൽ ചെയ്യുന്നത്. അവരുടെരസം പിടിപ്പിക്കുന്ന കേളികളാണ് കാണുന്നവരിൽ ടോപ്പമിന്റെ അളവ് കൂട്ടുന്നത്. ഇതുപോലെ വലിയ അളവിൽ ഉല്പാദിപ്പിക്കപ്പെടുന്ന ആളുകളിൽ ചെറിയ അളവിൽ ഉത്പാദിപ്പിക്കപ്പെട്ട എന്തായിരിക്കും അവസ്ഥ. അവർക്ക് പിന്നീട് ഉത്തേജനവും ലൈംഗിക താൽപര്യവും ഇല്ലാതാകുന്നു. ഇന്റർനെറ്റിലും മൊബൈലിലും സെക്സ് ആസ്വദിക്കുന്നവർ യഥാർത്ഥ സെക്സിൽ നിന്നും ആസ്വാദനം കണ്ടെത്തുകയില്ല. അതുകൊണ്ടുതന്നെ ലൈംഗികപങ്കാളി എത്ര ചെയ്താലും പോരാ എന്നുള്ള ഒരു തോന്നലാണ് ഉണ്ടാവുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top