സ്പൈഡർ പ്ലാന്റിന്റെ കൗതുകം ഉണർത്തുന്ന ഈ കാര്യങ്ങൾ അറിഞ്ഞിട്ടില്ലെങ്കിൽ ഇതൊന്നു കണ്ടു നോക്കൂ.

ഈ ചെടി നമ്മുടെ റോഡ് അരികിലും അല്ലെങ്കിൽ വീടിന്റെ പല പരിസരങ്ങളിലും ഒരുപാട് തവണ നമ്മൾ കണ്ടിട്ടുണ്ടാവും. എന്നാൽ നമ്മൾ ഇത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല അധികം. ഈ ചെടിയുടെ പേര് നിലവേള എന്നാണ്. ഇത് വെള്ള പൂക്കളുള്ള ചെടിയാണ്. ക്ലിയോൻ പെണ്ടാഫില എന്നാണ് ഇതിന്റെ മറ്റൊരു പേര്. ഇത് ഏറ്റവും കൂടുതലായി അറിയപ്പെടുന്ന പേര് സ്പൈഡർ പ്ലാന്റ് എന്നാണ്. ഇതിലെ ഒരു പയർ പോലെയുള്ള നീളനെ ഉള്ള വിത്തുകളാണ് ഇതിൽ കാണപ്പെടുക.

ഇതിൽ ധാരാളം വിത്തുകൾ അടങ്ങിയിരിക്കുന്നു. വിത്തുകൾ വളരെയധികം ഉള്ളതുകൊണ്ട് ഇതിന് പെട്ടെന്ന് തന്നെ ഒരു വംശനാശം സംഭവിക്കില്ല. കാരണം ഇത് മിക്ക സ്ഥലത്തും പെട്ടെന്നാണ് വളരുക. പല രാജ്യങ്ങളിലെയും ആളുകൾ ഇതിന്റെ ഇളം തണ്ടുകളും പൂക്കളും അതുപോലെ ഇളം ഇലകളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഇതിന്റെ ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് എടുത്തതിനുശേഷം.

വെള്ളം കളഞ്ഞു ചീര കറി വയ്ക്കുന്നതുപോലെ കഴിക്കുന്നത് ആഫ്രിക്കൻ രാജ്യങ്ങളിൽ ഉള്ളവരെല്ലാം ചെയ്തുവരുന്ന ഒന്നാണ്. അവിടങ്ങളിൽ തന്നെ ഇത് പലരീതിയിലും മരുന്നിനായിട്ടും ഉപയോഗിക്കുന്നുണ്ട്. തെക്കൻ ആഫ്രിക്കക്കാരുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് ഇത്. ഇത് ഗർഭിണികൾക്കും അതുപോലെതന്നെ പ്രസവശേഷമുള്ള സ്ത്രീകൾക്കും ഇത് ഒരു മരുന്ന് പോലെ കൊടുക്കാറുണ്ട്.

മറ്റു രാജ്യങ്ങളിൽ ഇതിന്റെ വിത്ത് കടുകിന് പകരമായി ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ വിത്ത് വളരെയധികം സൂക്ഷിച്ചു നോക്കിയാൽ ഒരു കൊറോണ വൈറസിന്റെ പോലത്തെ രൂപമാണ്. പക്ഷേ അതേസമയം കടുക് എടുത്തു നോക്കുകയാണെങ്കിൽ അത് വളരെ കൃത്യമായിട്ടുള്ള റൗണ്ട് ഷേപ്പ് ആയിരിക്കും. പണ്ടുകാലങ്ങളിൽ യുദ്ധം കഴിഞ്ഞ് വന്ന ഒരുപാട് രക്തം നഷ്ടപ്പെട്ടുപോയവർക്കും, വിളർച്ചയുള്ളവർക്കും ഇതിന്റെ ഇല ഉപയോഗിച്ച് കഷായം ഉണ്ടാക്കി കൊടുത്തിരുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top