ഒട്ടുമിക്ക ആളുകൾക്കും ഉണ്ടാകുന്ന ഒരു പ്രശ്നമാണ് കുറെ നേരം നടക്കുകയോ അല്ലെങ്കിൽ കുറെ നേരം സ്റ്റെപ് കയറുകയോ,വെറുതെനിൽക്കുമ്പോൾ കാലിന് ഉണ്ടാകുന്ന വേദന. ഇതുപക്ഷേ നമുക്കുണ്ടാകുന്നത് സന്ധിവാതം കാരണമാകാം. നമ്മുടെ എല്ലുകളെ സപ്പോർട്ട് ചെയ്യുന്ന കാട്ടിലേജുകൾക്ക് വരുന്ന തേയ്മാനമാണ് സന്ധിവാതത്തിന് കാരണം. സന്ധിവാതം കൂടുതലായി കാണപ്പെടുന്നത് 40 വയസ്സ് ശേഷം ഉള്ള സ്ത്രീകളിലാണ്.
സന്ധിവാതം വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം അമിതവണ്ണം തന്നെയാണ്. വേണ്ടത്ര വ്യായാമം ഇല്ലാത്തതും ശരിയായ രീതിയിൽ ഇരിക്കാത്തവർക്ക് ആണ് ഇത് പ്രധാനമായും ഉണ്ടാകുന്നത്. സ്ഥിരമായി ഇരുന്നു ജോലി ചെയ്യുന്നവരിലെല്ലാം കഴുത്തിന്റെ പുറകിൽ ആയി തേയ്മാനം വരുന്നതായി കാണപ്പെടുന്നു. എന്തെങ്കിലും അപകടം ഉണ്ടായിട്ടുണ്ടെങ്കിൽ, കാൽസ്യത്തിന്റെ കുറവ്, പാരമ്പര്യമായി കിട്ടുന്നത് എന്നിങ്ങനെ പലരീതിയിൽ സന്ധിവാതം വരുന്നു.
സന്ധിവാതം പ്രധാനമായും ബാധിക്കുന്നത് ശരീരത്തിലെ കാൽമുട്ടുകളെ, ഇടുപ്പ് നട്ടെല്ല് കഴുത്തിന്റെ പുറകുവശം ഇതുകൂടാതെ മറ്റ് ജോയിന്റുകളെയും സന്ധിവാതം ബാധിക്കുന്നുണ്ടെങ്കിലും പ്രധാനമായും ഈ അവയവങ്ങളെയാണ് കൂടുതലായി ബാധിക്കുന്നത്. സന്ധിവാതം കൂടുതലായി ബാധിക്കുന്നത് ഭാരം താങ്ങുന്ന ജോയിന്റുകളെയാണ്. ഇതിന്റെ പ്രധാനപ്പെട്ട രോഗലക്ഷണങ്ങൾ എന്ന് പറയുന്നത് സ്റ്റെപ്പ് കയറുമ്പോഴും ഇറങ്ങുമ്പോഴും വേദന വരാം.
നടക്കുമ്പോൾ വേദന വരാം, കൈകാലുകൾക്ക് അനുഭവപ്പെടുന്ന മരവിപ്പ്, നീര്, തൊടുമ്പോൾ ചൂട് അനുഭവപ്പെടുക എന്നിവയൊക്കെയാണ്. ഒരു 80% ആളുകളിലും ലോകലക്ഷണങ്ങൾ വച്ച് തന്നെ നമ്മൾക്ക് ഇത് സന്ധിവാതം ആണെന്ന് തിരിച്ചറിയാൻ സാധിക്കും. ക്ലിനിക്കുകളിൽ വരുന്ന പേഷ്യൻസിനെ ക്ലിനിക്കൽ എക്സാമിനേഷനിലൂടെ സന്ധിവാതം ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്താൻ സാധിക്കും. എക്സ്-റേ എം ആർ ഐ എന്നിവ പരിശോധിക്കുമ്പോഴും നമ്മുടെ എല്ലുകളുടെ ഇടയിൽ വന്നിട്ടുള്ള അകൽച്ച വഴി നമ്മൾക്ക് സന്ധിവാതം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ കഴിയും. തുടർന്ന് വീഡിയോ കാണുക.