വഴിയരികിൽ കാണപ്പെടുന്ന ഈ ചെടി വളരെ വിലയുള്ളതാണ്.

നമ്മുടെ നാട്ടിലെ വഴിയരിയിൽ കാണുന്ന മറ്റൊരു ചെടിയാണ് ഇത്. ഇതിന്റെ പേര് കുപ്പമേനി എന്നാണ്. നമ്മൾ ഒട്ടുമിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്നതാണ് ഈ ചെടി കാരണം ഇത് റോഡിന്റെ വശങ്ങളിലായിട്ടാണ് കാണുക. ഈ ചെടി ആമസോണിൽ നിന്ന് വാങ്ങുമ്പോൾ ഇതിന്റെ പൗഡറിനു ഏകദേശം വില വില വരുന്നത് ആയിരത്തിന് മുകളിലാണ്. കാണുമ്പോൾ വളരെ നിസ്സാരമാണെന്നു തോന്നുന്ന ഈ ചെടി മാർക്കറ്റിൽ വളരെയധികം വിലയുള്ളതാണ്.

അക്കാലിഫ ഇൻഡിക്ക എന്ന് പറയുന്ന ഈ സസ്യം നിരവധി മരുന്നുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. നമ്മൾ ഉപയോഗിക്കുന്ന കുറെ മരുന്നുകൾ നമ്മൾക്ക് പരിചയമുണ്ടെങ്കിലും അത് ഉണ്ടാക്കുന്ന ഈ ചെടിയെ നമ്മൾ ഒട്ടുമിക്ക ആളുകൾക്കും അറിയില്ല. പൂച്ച മയക്കി എന്നും കുപ്പമണി എന്നും ഇതിനു പേരുകളുണ്ട്. ഈ സസ്യം നേരിട്ട് ഭക്ഷണമായി ആളുകൾ ഉപയോഗിക്കാറില്ല.

തമിഴ്നാട്ടിലൊക്കെ പല രോഗങ്ങൾക്കും ഈ സസ്യം നേരിട്ട് ഉപയോഗിക്കുന്നതാണ്. നമ്മുടെ നാട്ടിൽ ഇത് കൂടുതൽ ഉപയോഗിച്ച് കണ്ടതായി വരുന്നില്ല. ശരീരത്തെ പുനർജനിപ്പിക്കും എന്നാണ് തമിഴ്നാട്ടുകാർ ഇതിനെ പറയുന്നത്. കുപ്പമേനിയുടെ ഉപയോഗം തമിഴ്നാട്ടിലെ സിദ്ധവൈദ്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്. മസ്തിഷ്കമായ അസുഖങ്ങൾക്ക് പ്രത്യേകിച്ച് അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾക്ക് ചികിത്സിക്കാൻ ഇത് വളരെ നല്ലതാണ്.

കൂടാതെ ഗർഭാശയത്തിലെ രക്തസ്രാവം കുടലിലെ രക്തസ്രാവം മൂക്കിലെ രക്തസ്രാവം എന്നിങ്ങനെയുള്ള ആന്തരികമായ രക്തസ്രാവങ്ങളെ പ്രതിരോധിക്കാനും ഈ ചെടി ഉപയോഗിക്കുന്നു. അതുപോലെതന്നെ ഒരു പ്രത്യേകത രീതിയിലുള്ള ആർത്രൈറ്റിസ് ചികിത്സയിലും ഇത് ഉപയോഗിക്കുന്നു. ഞരമ്പുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും കുപ്പമേനി ഉപയോഗിച്ച് വരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളും മാറ്റാനും ഇത് സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top