ഹോസ്പിറ്റലിൽ പോകാതെ വീട്ടിൽ വച്ച് തന്നെ യൂറിക് ആസിഡ് കൂടിയത് മാറ്റാം.

നമ്മൾ സ്റ്റെപ്പ് കയറി പോകുമ്പോൾ പെട്ടെന്ന് തന്നെ സഹിക്കാൻ പറ്റാത്ത ഒരു വേദന കാലുകളിൽ വരാറുണ്ട്. ഇങ്ങനെ പെട്ടെന്ന് തന്നെ വേദന വന്നിട്ട് അത് അപ്പോൾ തന്നെ പോവുകയും ചെയ്യും. ഇത് പ്രധാനമായും നമ്മുടെ ശരീരത്തിൽ യൂറിക്കാസിഡിന്റെ അളവ് കൂടുന്നത് കൊണ്ടാണ്. ഇന്ന് നമ്മുടെ ചുറ്റും ഒരുപാട് ലാബുകൾ വരുന്നതിനാൽ അവർ നമ്മൾക്ക് എന്തെങ്കിലും ഓഫർ എന്ന രീതിയിൽ ചെക്കപ്പുകൾ നടത്തി തരാറുണ്ട്.

ഇങ്ങനെ ചെക്കപ്പ് ചെയ്യുമ്പോൾ ആയിരിക്കും ചിലപ്പോൾ നമുക്ക് യൂറിക് ആസിഡ് ശരീരത്തിൽ കൂടുതലാണ് എന്ന് അറിയാൻ പറ്റുക. യൂറിക്കാസിഡ് എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. നമ്മുടെ കിഡ്നി ആണ് ഇങ്ങനെ യൂറിക്കാസിഡ് പോലുള്ള വേസ്റ്റുകളെ ശരീരത്തിൽ നിന്നും മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നത്. പക്ഷേ ചില സന്ദർഭങ്ങളിൽ ഇങ്ങനെ യൂറിക്കാസിഡ് മുഴുവനായും കളയാൻ പറ്റാതെ വരുന്നു.

അപ്പോൾ രക്തത്തിലെ യൂറിക് ആസിഡ് ന്റെ അളവ് കൂടി കൂടി വരുന്നു. യൂറിക് ആസിഡ് രക്തത്തിൽ ഒരു ആറിന്റെ മേലെ വരുമ്പോൾ ചിലപ്പോൾ ചിലർക്ക് പെയിൻ ഉണ്ടാകില്ല കാലിൽ. ചിലർക്ക് പെയിൻ പെയിൻ ഉണ്ടെങ്കിൽ അവർ തീർച്ചയായും ഡോക്ടറെ കാണിക്കേണ്ടതാണ്. ചില ആളുകൾ ഡോക്ടർ തരുന്ന മരുന്ന് കഴിച്ചതിനുശേഷം ചെക്ക് ചെയ്തു നോക്കി കുറവുണ്ട് എന്ന് നോക്കും ചിലർ അത് ചെക്ക് ചെയ്യാതെ വിടാറുണ്ട്.

രക്തത്തിൽ ആറിന്റെ മേലെ യൂറിക്കാസിഡ് ഉണ്ടായിട്ടും വേദനയൊന്നും ഇല്ലെങ്കിലും നമ്മൾ അളവിനെ കൺട്രോൾ ചെയ്യേണ്ടതാണ്. ഇങ്ങനെ ഒരു വേസ്റ്റ് നമ്മുടെ ശരീരത്തിൽ കൂടുതൽ നാളെ നിൽക്കുമ്പോൾ അത് ഫാറ്റി ലിവർ കൂടുന്നതിന് കാരണമാകുന്നു. കൊളസ്ട്രോൾ പ്രമേഹം എന്നിവയ്ക്കും കാരണമാകുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top