തുടക്കത്തിലെ തന്നെ കേൾവിയിലുള്ള ഈ വ്യത്യാസങ്ങൾ മനസ്സിലാക്കി ചെവിയുടെ ആരോഗ്യത്തെയും കേൾവി ശക്തിയെയും സംരക്ഷിക്കൂ.

ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന കേൾവി കുറവ് കാഴ്ച ശക്തി പോകുന്ന പോലെയുള്ള വളരെ ഡിസ്റ്റർബ് ആയിട്ടുള്ളതും, വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതും ഇതുവഴി ഒരാളെ ഡിപ്രഷനിൽ എത്തിക്കുന്ന വിധത്തിലുള്ള രോഗമാണ്. കേൾവിക്കുറവ് പ്രധാനമായ രണ്ടു കാരണങ്ങൾ കൊണ്ടാണ് വരുന്നത്. ഒന്നാമത് വരുന്നത് ചെവിയിലെ വീക്ക്നെസ്സ് കൊണ്ട് ഉണ്ടാകുന്നതാണ്.

രണ്ടാമത്തേത് വരുന്നത് ചെവിയുടെ ഔട്ടർ ഇയറിൽ ഉള്ള പ്രശ്നങ്ങളാണ്. ചെവിയുടെ ഭാഗത്തെ മുന്നായി തരം തിരിച്ചിട്ടുണ്ട് ഔട്ടർ ഇയർ എന്നും ഇന്നർ ഇയർ എന്നുംമിഡ്‌ഡിലെ ഇയർ എന്നും. ഇതിലെ ഇന്നർ ഇയർ ആണ് അതായത് കർണ്ണപുടം കഴിഞ്ഞ് വരുന്ന ഭാഗത്താണ് കേൾവി ശക്തിക്ക് സഹായിക്കുന്ന എല്ലുകൾ ഇരിക്കുന്നത്. ഇത് വളരെയധികം ചെറിയ എല്ലുകളാണ്.

ഔട്ടർ ഇയറിൽ വാക്സ് നിറയുന്നത് പഴുപ്പ് ഉണ്ടാകുന്നത്, അല്ലെങ്കിൽ ചെവിയുടെ പാത അടഞ്ഞിരിക്കുന്ന വിധത്തിൽ എന്തെങ്കിലും ചെവിയിലിടുന്നതൊക്കെയാണ് കേൾവി പോകാനുള്ള മറ്റു കാരണങ്ങൾ. ചില ആളുകൾക്ക് മൂക്കടപ്പ് വരുമ്പോൾ അല്ലെങ്കിൽ ജലദോഷം ഉണ്ടാകുമ്പോൾ കേൾവി ശക്തി കുറയുന്നത് കാണാം. ഇത് മൂക്കിനുള്ളിലെയും ചെവിയുടെ ഇന്നർ ഇയറിലെയും പ്രഷറിൽ ഉണ്ടാകുന്ന വ്യത്യാസമാണ് കുറച്ച് കേൾവി കുറയുന്നതിന് കാരണമാകുന്നതു.

മിഡിൽ ഇയറിൽ വെള്ളം തങ്ങി നിന്നാൽ അത് ശരിയായി ശബ്ദത്തെ കണ്ടക്ട് ചെയ്യാൻ കഴിയാതെ വരുമ്പോഴും കേൾവി കുറയുന്നു. ഔട്ടർ ഇയറിന്റെയും മിഡിൽ ഇയറിന്റെയും ഭാഗങ്ങളിൽ വരുന്ന ഒട്ടുമിക്ക പ്രശ്നങ്ങളും നമ്മൾക്ക് ചികിത്സിച്ച് പെട്ടെന്ന് ഭേദമാക്കാവുന്നതാണ്. എന്നാൽ ഇന്നർ ഇയറിന്റെ ഉള്ളിലേക്ക് വരുമ്പോൾ അതായത് സെൻസറി ഓർഗൻസ് സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ എന്തെങ്കിലും ബുദ്ധിമുട്ട് വരുമ്പോൾ അത് ചികിത്സിച്ചു മാറ്റാൻ എളുപ്പമല്ല. തുടർന്ന് വീഡിയോ കാണുക.

Scroll to Top