വായ്നാറ്റം,ജലദോഷം,പനി എന്നിവ മാറ്റാൻ ഗ്രാമ്പൂ ഇതുപോലെ കഴിച്ചാൽ മതി.

നമ്മൾ പല കറികളിലും മറ്റും ഗ്രാമ്പു ഉപയോഗിക്കുന്നുണ്ടെങ്കിലും അതിന്റെ ഔഷധഗുണങ്ങളെപ്പറ്റി ആലോചിക്കാറില്ല. ഗ്രാമ്പുവിന്റെ ഇല, മുട്ട്, വേര്, തൊലി എന്നിവയെല്ലാം ഔഷധഗുണങ്ങൾ ഉള്ളവയായി കാലാകാലങ്ങളായി പരിഗണിക്കപ്പെടുന്ന ഒന്നാണ്. പ്രോട്ടീൻ സ്റ്റാർച്ച് കാൽസ്യം അയഡിൻ തുടങ്ങിയ വ്യത്യസ്ത ധാധുക്കൾ ഗ്രാമ്പുവിൽ അടങ്ങിയിരിക്കുന്നു. ഗ്രാമ്പുവിന്റെ ഉണങ്ങിയ മുട്ടിൽ നിന്നും എടുക്കുന്ന.

തൈലം ആണ് ഏറ്റവും ഔഷധഗുണം ഉള്ളത്. ഒരു ഗ്രാം ഗ്രാമ്പൂ പൊടി തേനിൽ ചാലിച്ച് ദിവസവും രണ്ടുനേരം കഴിക്കുന്നത് ചുമ്മ പനി എന്നിങ്ങനെയുള്ള അസുഖങ്ങൾ ശമിപ്പിക്കുന്നതാണ്. പല്ലുവേദനയ്ക്ക് ഏറ്റവും നല്ല ഔഷധമാണ് ഗ്രാമ്പൂ. ഗ്രാമ്പു തൈലം പഞ്ഞിയിൽ മുക്കി പല്ലിന്റെ വേദനയുള്ള ഭാഗത്ത് വെക്കുകയാണെങ്കിൽ വേദന കുറയുന്നതാണ്. വായനാറ്റം ഉള്ളപ്പോൾ അല്പം ഗ്രാമ്പു തൈലം.

ചൂടുവെള്ളത്തിൽ ഒഴിച്ച് ഭക്ഷണത്തിനുശേഷം വായിൽ ഒരു കവിൾ പിടിക്കുന്നത് വായനാറ്റം മാറുന്നതിന് സഹായിക്കുന്നു. വിരശലത്തിനും ഗ്രാമ്പൂ വളരെ നല്ലതാണ്. കായം ഏലം ഗ്രാമ്പു എന്നിവ സമാസമം എടുത്ത് പൊടിച്ച് വെള്ളത്തിലിട്ടു വയ്ക്കുക ഒരു ദിവസത്തിനു ശേഷം ഈ വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിലും രാത്രി കിടക്കുന്നതിനു മുന്നും ആയിട്ട് വേണം ഇത് കുടിക്കാൻ.

രണ്ടുമൂന്നു ദിവസം കൊണ്ട് തന്നെ വിരശല്യം പൂർണമായി മാറുന്നതാണ്. ഗ്രാമ്പു തൈലം കൊണ്ടുള്ള ചെറു ചൂടുവെള്ളം തൊണ്ടയിൽ കൊള്ളുന്നതു തൊണ്ടവേദന കുറയുന്നതാണ്. ഗ്രാമ്പു തൈലമിട്ട വെള്ളം കൊണ്ട് ആവി പിടിക്കുന്നത് ചുമ ജലദോഷം പനി എന്നിവ മാറുന്നതിന് വളരെ ഉപയോഗപ്രദമാണ്. പൊടിച്ചതോ അല്ലെങ്കിൽ രണ്ടു ഗ്രാമ്പു മൊട്ട് വീതം ചവച്ചിരിക്കുന്നത് ചുമ്മ വായനാറ്റം എന്നിവ മാറ്റം സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top