വണ്ണം കുറയ്ക്കുക എന്നുള്ള കാര്യത്തിൽ പലപ്പോഴായി പരാജയപ്പെട്ടിട്ടുള്ളവർ ആയിരിക്കും നമ്മൾ എല്ലാവരും. പട്ടിണി കിടന്നിട്ട് പോലും വണ്ണം കുറയാറില്ല അല്ലെങ്കിൽ എന്തു മരുന്ന് കഴിച്ചാലും തടി കുറയുന്നില്ല എന്നൊക്കെ ആളുകൾക്കിടയിൽ പറയുന്നത് കാണാം. പല ഡയറ്റുകളും ചെയ്തിട്ടും തടി കുറയാത്തതിന്റെ പ്രധാന പ്രശ്നം മറ്റുള്ളവരുടെ ഡയറ്റ് നോക്കി ചെയ്യുന്നതുകൊണ്ടാണ്. നാമോരോരുത്തരും പല ശരീരപ്രകൃതമുള്ളവരാണ്.
അതുകൊണ്ടുതന്നെ പല ആളുകൾക്കും പല തരത്തിലുള്ള ഡയറ്റും വ്യായാമവും ചെയ്താൽ മാത്രമാണ് തടി കുറയുക. പല ആളുകളും വണ്ണം കുറയ്ക്കുന്നതിന് മരുന്നുണ്ടോ എന്ന് ചോദിക്കുന്നത് കാണാം ഡോക്ടർമാരുടെ അടുത്ത്. നമ്മൾ ഇപ്പോൾ കഴിക്കുന്ന മരുന്നുകളിൽ വ്യത്യാസങ്ങൾ വരുത്തി വണ്ണം കുറയ്ക്കാവുന്നതു തന്നെയാണ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള മരുന്നുകൾ, അതുപോലെ ഗ്ലൂക്കോസിന്റെ ആകിരണം കൂടുതൽ അളവിൽ ഉണ്ടാവാതിരിക്കാൻ.
അത് കൺട്രോൾ ചെയ്യുന്ന മരുന്നുകൾ എല്ലാം ലഭ്യമാണ്. ചിലർ ചോർ പൂർണമായും ഒഴിവാക്കി മുഴുവൻ സമയം ചപ്പാത്തി മാത്രം കഴിക്കുന്നത് കാണാം. എന്നാൽ ഇത് അളവ് കൃത്യമല്ലെങ്കിൽ ചപ്പാത്തി കഴിക്കുന്നത് കൊണ്ട് വലിയ ഉപകാരങ്ങൾ ഒന്നും ഉണ്ടാകുന്നില്ല. കാരണം ചപ്പാത്തിയിൽ നിന്നും ചോറിൽ നിന്നും കാർബോഹൈഡ്രേറ്റ് തന്നെയാണ് നമ്മൾക്ക് ലഭിക്കുന്നത്. ചിലർഭക്ഷണം ഉപേക്ഷിച്ച് മധുരപലഹാരങ്ങൾ ആയിരിക്കും കൂടുതൽ കഴിക്കുന്നത്.
ചോറിനേക്കാൾ കൂടുതൽ ഇങ്ങനെ മധുരപലഹാരം കഴിക്കുമ്പോൾ കൂടുതൽ അളവിൽ ഷുഗർ ശരീരത്തിലേക്ക് ചെല്ലുന്നു. ചിലർ ഒരു ഒട്ടുമിക്ക മദ്രപദാർത്ഥങ്ങൾ കുറയ്ക്കുകയും എന്നാൽ ചായ ഒഴിവാക്കാതിരിക്കുകയും ചെയ്യുന്നു. അല്പംമധുരമിട്ട ചായ കുടിക്കുമ്പോൾ തന്നെ ധാരാളം ഗ്ലൂക്കോസ് നമ്മുടെ ശരീരത്തിലെത്തുന്നു. നിങ്ങൾ ഭക്ഷണം ഒന്നും അധികം കഴിക്കാതെ ധാരാളം തടി വയ്ക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് മറ്റേ അസുഖങ്ങൾ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക.