December 6, 2023

സ്ട്രോക്ക് ഉണ്ടാകുന്നതിനു മുന്നേ തന്നെ അതിന്റെ ലക്ഷണങ്ങൾ മനസ്സിലാക്കി അതിനെ തടയൂ.

സ്ട്രോക്ക് അല്ലെങ്കിൽ പക്ഷാഘാതം പ്രായമായതിൽ കണ്ടുവരുന്ന രോഗത്തിന് അല്ലെങ്കിൽ മരണത്തിനും കാരണമാകുന്ന ഒന്നാണ്. രണ്ടു തരത്തിലാണ് ഉള്ളത്. അതിലൊന്ന് തലച്ചോറിലെ ചില ഭാഗങ്ങളിൽ രക്തയോട്ടം കുറഞ്ഞത് കൊണ്ട് ഉണ്ടാകുന്ന സ്ട്രോക്ക് ആണു. അതിന്റെ കാരണം കൊഴുപ്പോ അല്ലെങ്കിൽ രക്തത്തിന്റെ കട്ടകളോ അടിഞ്ഞുകൂടുന്നതാണ്. രണ്ടാമത് ഉണ്ടാകുന്ന സ്റ്റോക്ക് എന്ന് പറയുന്നത് രക്തസ്രാവമാണ്.

അത് തലച്ചോറിലെ ഞരമ്പുകൾ പൊട്ടിയോ കുമിളകൾ പൊട്ടിയോ ഉണ്ടാകുന്നതാണ്. ഇതിന്റെ രണ്ടിന്റെയും ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ട്. സാധാരണയുള്ള സ്റ്റോക്ക് പതുക്കെ ആയിരിക്കും പ്രോഗ്രസ് ചെയ്യുക. ബലക്ഷയം മുഖം കൂടി പോവുക കൈകാൽ തളരുക എന്നിവയാണ് ലക്ഷണങ്ങൾ. അതേസമയം രക്തസ്രാവം മൂലം ഉണ്ടാകുന്ന സ്റ്റോക്കിന് പെട്ടെന്ന് ആയിരിക്കും അബോധ അവസ്ഥയോ ഛർദിയോ ഉണ്ടാവുന്നത്.

സാധാരണ സ്റ്റോക്കിൽ സീടി സ്കാൻ ചെയ്യുമ്പോൾ രക്തത്തിന്റെ ഒഴുക്ക് കുറഞ്ഞതായിട്ടാണ് കാണുക. രക്തസ്രാവം മൂലം ഉണ്ടാകുന്ന സ്ട്രോക്കിൽ സീറ്റ് സ്കാനിൽ കാണിക്കുന്നത് രക്തം പടർന്നു വരുന്നതാണ് കാണുക. ബേബി കൺട്രോൾ ചെയ്തില്ലെങ്കിൽ ഇത് പെട്ടെന്ന് തന്നെ മരണത്തിന് കാരണമായേക്കാം. രക്തയോട്ടം കുറഞ്ഞുണ്ടാകുന്ന സ്റ്റോക്കിനെ പ്രധാനമായും മെഡിസിൻ ഉപയോഗിച്ചിട്ടുള്ള ചികിത്സ രീതിയാണ് ഉള്ളത്.

രക്തസ്രാവം മൂലം ഉണ്ടാകുന്ന സ്ട്രോക്കിനെ സർജറി വേണ്ടിവരും. തലച്ചോറിൽ രക്തം കൂടിക്കൂടി വന്ന് തലച്ചോറിൽ സ്വെലിങ് ഉണ്ടാകുമ്പോൾ ആണ് നമ്മൾക്ക് ഓപ്പറേഷൻ ചെയ്യേണ്ടി വരുന്നത്. ഇങ്ങനെ തലച്ചോറിലെ നീര് കൂടുമ്പോൾ തലയോട്ടി നീക്കം ചെയ്ത് തലയോട്ടിയുടെ ഉള്ളിലെ പ്രഷർ കുറയ്ക്കുകയാണ് ചെയ്യുക. രക്തസ്രാവമാണ് തലയിൽ ഉണ്ടായിട്ടുള്ളത് എങ്കിൽ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റേണ്ടിവരും. ഇതൊക്കെ കൂടാതെ തന്നെ തലച്ചോറിലെ ഞരമ്പുകളിൽ ഉണ്ടാകുന്ന മുഴകൾ അല്ലെങ്കിൽ തലച്ചോറിൽ ഉണ്ടാകുന്ന മുഴകൾ കാരണം രക്തസ്രാവുമോ രക്തത്തിന്റെ ഒഴുക്കോ കുറയാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.