ഒരാളുടെ സൗന്ദര്യത്തെ സംബന്ധിച്ചിടത്തോളം അവരുടെ മുടിയുടെ പ്രാധാന്യം വളരെ വലുതാണ്. ഒട്ടു മിക്കവർക്കും മുടികൊഴിച്ചിൽ മുടി പൊട്ടിപ്പോകൽ തലയിൽ താരൻ വരുന്നത് എന്നിങ്ങനെയുള്ള കാരണങ്ങളാൽ വളരെയധികം ദുഃഖിക്കുന്നവർ ആയിരിക്കും. അതുകൊണ്ടുതന്നെ സൗന്ദര്യം എന്ന് പറയുമ്പോൾ നമ്മൾ സ്ത്രീകളായാലും പുരുഷന്മാരായാലും മുടിക്ക് വളരെയധികം പ്രധാനം കൊടുക്കുന്നു.
മുടി സംരക്ഷിക്കുന്നതിന് വേണ്ടി നമ്മൾ ധാരാളം എണ്ണകൾ ഉപയോഗിക്കാറുണ്ട് എന്നാണ് എണ്ണകൾ നല്ലതുതന്നെയാണോ എന്ന് നമ്മൾക്ക് എന്തെങ്കിലും ഉറപ്പുണ്ടോ. നമ്മുടെ വീടിന്റെ അടുത്തൊക്കെ കൂടുതലായി കാണപ്പെടുന്ന ചെമ്പരത്തിയുടെ ഇല വച്ചുള്ള എണ്ണ കാച്ചുന്നത് വളരെ നല്ലതാണ്. ഇങ്ങനെ ചെമ്പരത്തിയുടെ എണ്ണ ഉപയോഗിക്കുമ്പോൾ മുടിയുടെ മുടിയുടെ ആരോഗ്യം കൂടുകയും.
മുടി നല്ലോണം തഴച്ചു വളരാനും, പൊട്ടിപ്പോകാതിരിക്കാനും, മുടിയുടെ വെളുപ്പ് നിറം മാറ്റി കറുപ്പാക്കാനും, താരൻ പോകുന്നതിനും സഹായിക്കുന്നു. നമ്മൾക്ക് ചെമ്പരത്തി നാല് രീതിയിൽ ഉപയോഗിക്കാം. നമ്മൾക്ക് ഇതു വളരെ ഈസിയായി വീട്ടിൽ തന്നെ ഉണ്ടാക്കാവുന്നതാണ്. അതിനായി ആദ്യത്തേതിൽ നമ്മൾക്ക് ഈ ചെമ്പരത്തി ഒരു പാക്ക് പോലെ റെഡിയാക്കി എടുക്കുകയാണ് വേണ്ടത്.
ചെമ്പരത്തി ഏത് കളർ വേണമെങ്കിലും നമ്മൾക്ക് എടുക്കാം കാരണം എല്ലാം ഒരേ ഗുണം തന്നെയാണ്. ഇതിനായി നമ്മൾ 10 ചെമ്പരത്തിയുടെ ഇല എടുക്കുക. നമ്മൾ നാളത്തേക്കാണ് ആണ് ഉണ്ടാക്കാൻ ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ന് രാത്രി തന്നെ ഒരു ടേബിൾ സ്പൂൺ ഉലുവ എടുത്ത് വെള്ളത്തിൽ ഇട്ടു വയ്ക്കുക. പിന്നീട് പിറ്റേദിവസം ഈ വെള്ളത്തിൽ ഇട്ടു കുതിർത്ത ഉലുവയും ചെമ്പരത്തിയുടെ ഇലയും തമ്മിൽ നന്നായി മിക്സിയിൽ അരച്ചെടുക്കുക. പിന്നീട് നമ്മൾ ഒരു ചായ കുടിക്കുന്ന ഗ്ലാസോ അല്ലെങ്കിൽ അതേ വലുപ്പത്തിലുള്ള ഒരു ക്ലാസിലെ അര ഭാഗം തൈര് എടുക്കുക. മിക്സിത് വെച്ചിട്ടുള്ള ചെമ്പരത്തിയുടെ ഇലയിലേക്ക് ഈ തൈര് ചേർത്തത് നന്നായി ഇളക്കുക.