രാത്രി കിടക്കുന്നതിനു മുൻപ് ഈ ഒരൊറ്റ കാര്യം ചെയ്താൽ രാവിലെ മുഴുവൻ വയറും ക്ലീൻ ആകും

മലവിസർജനം നടത്തുന്നതിന് വളരെയധികം ബുദ്ധിമുട്ടു നേരിടുന്നുണ്ട് ഒരുപാട് സമയം ഇരുന്നാലും പോകാൻ കഴിയാത്ത അവസ്ഥ ഇല്ലെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യം മാത്രം വിസർജനം നടത്തുക പോകുമ്പോൾ വളരെയധികം കട്ടിയായിട്ടാണ് പോകുന്നത് നല്ല വേദനയുണ്ട് തുടങ്ങിയ പല ലക്ഷണങ്ങളും പല ആളുകളും നേരിടുന്നുണ്ട് അത് തുറന്നു പറയാനുള്ള പ്രയാസം പലരും അനുഭവപ്പെടുന്നുമുണ്ട്.

ഇതിനെ പലരും നിസ്സാരമായിട്ടാണ് എടുക്കാറുള്ളത് എന്നാൽ ഇത് നിസ്സാരമായി കാണേണ്ട ഒന്നല്ല. ചില ആളുകൾക്ക് സ്ഥലം മാറിയാൽ ബാത്റൂമിൽ പോകാൻ ബുദ്ധിമുട്ടുണ്ടാകും ചിലർക്ക് യാത്ര ചെയ്യുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അത് കുറച്ചു ദിവസം കഴിഞ്ഞാൽ ശരിയാകും അല്ലാതെ തുടർച്ചയായി ആഴ്ചകളോളം നിങ്ങൾക്ക് മലബന്ധം അനുഭവപ്പെടുന്നുണ്ടെങ്കിൽ അതിനെ കാര്യമായി തന്നെ കാണേണ്ടതാണ്.

നമ്മൾ കഴിക്കുന്ന ഭക്ഷണം ആമാശയത്തിലൂടെയും ചെറുകുടലിലൂടെയും വൻകുടലിലൂടെയും എത്തുന്നു അവിടെ എത്തിയാണ് വെള്ളത്തിന്റെ ആഗിരണം സംഭവിക്കുന്നത് ശേഷം അവസാനമാണ് മലമുണ്ടാകുന്നത്. എത്രത്തോളം ഇത് വൻകുടലിൽ കിടക്കുന്നുവോ അത്രത്തോളം ജലത്തിന്റെ ആഗിരണം സംഭവിക്കും. പിന്നെ ഡ്രൈയായി മാറുകയും മലവിസർജനം നടത്താൻ സാധിക്കാതെ അവിടെത്തന്നെ കിടക്കുകയും ചെയ്യും.

അപ്പോഴാണ് അസഹ്യമായിട്ടുള്ള വേദന പലരും നേരിടുന്നത്. അത് കൂടുതൽ ബുദ്ധിമുട്ട് ആകുകയും ചെയ്യും. അതുപോലെ മലബന്ധത്തിനോടൊപ്പം കാണുന്ന മറ്റൊരു പ്രശ്നമാണ് പൈൽസ് എന്ന് പറയുന്നത് അത് ആളുകളെ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് ചിലപ്പോൾ അതിനോടൊപ്പം ചൊറിച്ചിലും വേദനയും രക്തവും ഉണ്ടാകാറുണ്ട്. മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം വെള്ളം കുടിക്കുന്നത് കുറയുന്നത് കൊണ്ടും ഭക്ഷണരീതിയിൽ വരുന്ന മാറ്റം കൂടിയാണ്.

Scroll to Top