വയറിളക്കം പെട്ടെന്ന് തന്നെ മാറാൻ കട്ടൻ ചായ ഇതുപോലെ ഉപയോഗിച്ചു നോക്കൂ. പെട്ടന്ന് തന്നെ വീട്ടിൽ തയ്യാറാക്കാം.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വരുന്ന ഒന്നാണ് വയറിളക്കം. ദഹനസംബന്ധമായ പ്രശ്നങ്ങൾ, ആഹാരത്തിലെ പ്രശ്നങ്ങൾ, വൃത്തിയില്ലായ്മ തുടങ്ങിയ പല കാരണങ്ങൾ കൊണ്ടും വയറിളക്കം ഉണ്ടാകും. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ നിർജലീകരണം ഉണ്ടായി മരണത്തിലേക്ക് വരെ നയിച്ചേക്കാം. ഇതിനുവേണ്ടി നമുക്ക് വീട്ടിൽ തന്നെ ഒരു മരുന്ന് തയ്യാറാക്കാം.

ഇതു ഉണ്ടാക്കാൻ ഒരു ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വയ്ക്കുക. വെള്ളം നന്നായി തിളച്ചു വരുന്ന സമയത്ത് ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ തേയില ചേർത്ത് കൊടുക്കുക. ഇത് നല്ല കടുപ്പത്തിലുള്ള കട്ടൻ ചായ ഉണ്ടാക്കുന്നതിന് വേണ്ടിയാണ്. ഇങ്ങനെ കട്ടൻ ചായ ഉണ്ടാക്കി കഴിഞ്ഞതിനുശേഷം അത് അരിച്ച് അതിലേക്ക് ഒരു അര ടേബിൾ സ്പൂൺ ഉപ്പ് ചേർക്കുക. ഉപ്പ് ചേർത്തതിനുശേഷം നല്ലവണ്ണം ഇളക്കുക.

കട്ടൻചായ വയ്ക്കുന്ന സമയത്ത് അത് ഒരു ഗ്ലാസ് വെള്ളമാണ് വെച്ചതെങ്കിൽ അതിലെ കുറച്ച് വറ്റിക്കാൻ നോക്കുക തിളച്ചതിനു ശേഷം. കട്ടൻ കാപ്പിയിൽ ഈ ഉപ്പ് ഇതുപോലെ ഇട്ട് ഇളക്കുമ്പോൾ അതിൽ കളർ വ്യത്യാസം വരും. കുടിക്കാൻ പറ്റുന്ന പാകത്തിനുള്ള ചൂടാകുമ്പോൾ ഒരുമിച്ച് തന്നെ അത് കുടിച്ചു തീർക്കാൻ നോക്കുക. കുറേശ്ശെ കുറേശ്ശെ കുടിക്കാൻ ഇത് കഴിയുകയില്ല ഇതിന്റെ ടേസ്റ്റ് എല്ലാവർക്കും ഇഷ്ടപെടണമെന്നില്ല.

എത്ര ബുദ്ധിമുട്ടുള്ള വയറിളക്കം ആണെങ്കിലും ഒരു ദിവസത്തിൽ തന്നെ നമ്മൾക്ക് ഇത് രണ്ടോ മൂന്നോ പ്രാവശ്യം കുടിക്കുമ്പോൾ നല്ല ശമനം ലഭിക്കുന്നു. ദിവസങ്ങളായിട്ട് നിലനിന്നിരുന്ന വയറിളക്കം വരെ ഇതുവഴി മാറ്റാൻ സഹായിക്കുന്നു. വീട്ടിൽ തന്നെ ഉള്ള ഈ സാധനങ്ങൾ വച്ച് നമുക്ക് പെട്ടെന്ന് ഉണ്ടാക്കാവുന്നതാണ് ഇത്. തുടർന്ന് വീഡിയോ കാണുക.

Scroll to Top