മുഖത്ത് കുരുക്കളും പാടുകളും വരാതെ എങ്ങനെ സംരക്ഷിക്കാമെന്ന് ഈ ഡോക്ടർ പറയുന്നതൊന്നു കേട്ടു നോക്കൂ.

മുഖചർമ്മത്തിൽ ചെറിയ ഒരുപാടോ മുഖക്കുരുവോ, നിറവ്യത്യാസമോ വന്നാൽ തന്നെ ആളുകൾക്ക് ഭയങ്കരമായ പേടിയോ നിരാശയോ ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് കൗമാരക്കാരായ പെൺകുട്ടികളിലും ആൺകുട്ടികളിലും വളരെയധികം അവരുടെ ആത്മവിശ്വാസത്തെ തകർക്കുന്നു. ഒട്ടുമിക്ക ആളുകൾക്കും വിളിക്കണം എന്ന് ആഗ്രഹമുള്ളവർ ആയിരിക്കു. മോഡേൺ മെഡിസിനിൽ ഇന്നത്തെ കാലത്ത് ഇതിനായിട്ട് ഒരു മരുന്നുണ്ട്.

ചർമ്മത്തിൽ എന്തെങ്കിലും വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ തന്നെ നമ്മൾ നമ്മുടെ അടുത്തുള്ള മെഡിക്കൽ ഷോപ്പുകളിൽ പോയി. ഏതെങ്കിലും ഒക്കെ ഒരു പ്രോഡക്റ്റ് വാങ്ങി പരീക്ഷിച്ചു നോക്കാറുണ്ട്. ഇങ്ങനെ പരീക്ഷണവും നുറുങ്ങ വിദ്യകളും പരാജയപ്പെട്ട ശേഷമാണ് ഒട്ടുമിക്ക ആളുകളും ഡോക്ടർമാരുടെ അടുത്ത് വരിക. നമ്മുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിന് വേണ്ടി നമ്മുടെ ജീവിതശൈലികളിൽ ചില കാര്യങ്ങൾ നോക്കേണ്ടതുണ്ട്.

ചില ആളുകൾക്ക് ചില വസ്തുക്കളുടെ അലർജിമൂലം ത്വക്ക് രോഗങ്ങൾ ഉണ്ടാകാം. ചിലർക്ക് പൊടികളുടെ പ്രശ്നവും,ചില പ്രാണികളുടെ പ്രശ്നമോ,സ്വർണ്ണമാല ഉപയോഗിക്കുന്നത്തോ അലർജികൾ ഉണ്ടാക്കാം. കുടുംബത്തിലെ ആർക്കെങ്കിലും ചർമ്മ രോഗങ്ങൾ വരുകയാണെങ്കിൽ ഓരോരുത്തരുടെയും ഡ്രസ്സുകൾ വ്യത്യസ്തമായി അലക്കാൻ നോക്കുക. ഒരുമിച്ച് അലക്കാതിരിക്കുക. ഇങ്ങനെ അളക്കുമ്പോൾ തന്നെ നല്ല ചൂടുള്ള വെള്ളത്തിൽ നല്ല വെയിലത്ത് ഉണക്കി വേണം ഉപയോഗിക്കാൻ.

കഴിയുമെങ്കിൽ അടിവസ്ത്രം വരെ ഇസ്തിരിയിട്ടു ഉണക്കി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പലപ്പോഴും പല ഫംഗസുകൾ വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ചിരുന്ന് ഇൻഫെക്ഷൻ വരാൻ കാരണമായേക്കാം. പിന്നെ ശ്രദ്ധിക്കാനുള്ളത് ഭക്ഷണകാര്യങ്ങളിലാണ്. ചൂടുകാലത്ത് നല്ലരീതിയിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.നല്ല രീതിയിൽ ഹൈഡ്രേഷൻ ഉണ്ടെങ്കിൽ മാത്രമേ ചർമ്മത്തിന് നല്ല തിളക്കവും ആരോഗ്യത്തോടെ കൂടെ ഇരിക്കാനും കഴിയുകയുള്ളൂ. ചർമ്മം വളരെയധികം വരണ്ടു എന്ന് തോന്നുന്നുണ്ടെങ്കിൽ നമ്മൾ ഒരു ദിവസം മൂന്നോ നാലോ ലിറ്റർ കുടിക്കാൻ ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ കാണുക.

Scroll to Top