ജീവിതശൈലിയിലെ ഈ പ്രശ്നങ്ങൾ പരിഹരിച്ച് സുഖമായ ഉറക്കം നേടു ആരോഗ്യം വീണ്ടെടുക്കൂ.

ഉറക്കം രാത്രിയിൽ നന്നായില്ലെങ്കിൽ നമ്മൾക്ക് ഡയബറ്റിക്സ് സ്ട്രോക്ക് ഹൃദ്രോഗം പൊണത്തടി എന്നിവ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുന്നു. നന്നായി ഉറക്കം കിട്ടുന്നതിന് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ആരോഗ്യ സംരക്ഷണത്തിന് കൃത്യമായ വ്യായാമവും കൃത്യമായ ഭക്ഷണവും വേണം എന്നുള്ളത് എല്ലാ ആളുകൾക്കും അറിയാം. നമ്മൾ മിക്ക ചാനലുകളിലും ആരോഗ്യത്തെക്കുറിച്ചുള്ള ഒരുപാട് കാര്യങ്ങൾ കാണുന്നുണ്ട്.

ആരോഗ്യത്തിന് പ്രധാനമായി വേണ്ട വ്യായാമവും ഭക്ഷണവും പോലെ തന്നെയാണ് ശരിക്കും ഉള്ള ഉറക്കവും. ഒട്ടുമിക്ക ആളുകളും ഉറക്കത്തിന് പ്രാധാന്യം കൊടുക്കാറില്ല. ഒട്ടുമിക്ക ആളുകളും ഉറക്കത്തെ മാറ്റി നിർത്തി വേറെ എന്തെങ്കിലും ഒക്കെ ചെയ്യുകയാണ് ചെയ്യാറ്. നമ്മൾക്ക് പകൽ വർക്ക് ചെയ്യാനുള്ളതും രാത്രിയിൽ വിശ്രമിക്കാനും ഉറങ്ങാനും ഉള്ളതാണ്. അതൊരു പ്രകൃതി നിയമമാണ്.

എന്നാൽ ഇന്നത്തെ കാലത്ത് ടിവി മൊബൈല് ലാപ്ടോപ്പ് കമ്പ്യൂട്ടർ എന്നിവയുടെ വരവോടുകൂടി രാത്രിയുടെ പകുതി ഭാഗവും പകൽ പോലെയാണ് ആളുകൾ ഉപയോഗിക്കുന്നത്. ഇതു കാരണം പലർക്കും ശരിക്കും ഉള്ള ഉറക്കം ലഭിക്കുന്നില്ല. ഉറക്കം ഉണ്ടാകുന്നത് തന്നെ പ്രധാനമായും മൂന്നുനാല് ഘടകങ്ങളാണ് ഉള്ളത്. നമ്മുടെ തലച്ചോറിൽ ഒരു സ്ലീപ് സെന്ററുണ്ട് അതാണ് നമ്മുടെ ഉറക്കത്തിന് നിയന്ത്രിക്കുന്നത്.

ഇതുകൂടാതെ ചെല ഹോർമോണുകൾ ഉൽപാദിപ്പിക്കുനുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മേലാട്ടോണിൻ. കഥ തലച്ചോറിന്റെ പീനൽ ഗ്രന്ഥിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്. ആ ഹോർമോണിന്റെ പ്രവർത്തനം കൊണ്ടാണ് നമുക്ക് പ്രധാനമായും ഉറക്കം വരുന്നത്. അതിന്റെ ഉത്പാദനം തുടങ്ങുന്നത് രാത്രി മുതലാണ്. രാത്രിയിൽ തന്നെ പാതിരാത്രി ആകുമ്പോൾ ആണ് ഇതിന്റെ ഉത്പാദനം ഏറ്റവും കൂടുതലാകുന്നത്. പിന്നീട് രാവിലെ കണ്ണിൽ സൂര്യപ്രകാശം തട്ടുമ്പോൾ ഇതിന്റെ ഉത്പാദനം കുറയുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top