ചൊറിഞണം ചവിട്ടാത്ത ബാല്യകാലം നമ്മൾ ആർക്കും ഉണ്ടാകാതിരിക്കില്ല. തൊട്ടാൽതന്നെ ചൊറിച്ചിൽ ഉണ്ടാകുന്ന നമ്മൾ എല്ലാവരും ദേഷ്യത്തോടെയാണ് കാണുന്നതും പറിച്ചു കളയുന്നതും. എന്നാൽ നമ്മുടെ പല രോഗങ്ങൾക്കും ഇത് വളരെയധികം ഉപയോഗപ്രദമുള്ള ഒരു മരുന്നാണ് കൂടാതെ തന്നെ ഇത് ഭക്ഷ്യയോഗ്യവുമായ ഒരു സസ്യവുമാണ്. ഒരുപാട് പേർക്ക് ഉണ്ടാകുന്ന ഒരു അസുഖമാണ് യൂറിനറി ഇൻഫെക്ഷൻ.
ഇതു ഉണ്ടാകുമ്പോൾ കയ്യിലും കാലിലും നീരുകൾ വരുന്നു. അതുകൂടാതെ വേറെയും കുറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു. ഇത് പരിഹരിക്കുന്നതിനായി ചൊറിയണത്തിന്റെ ഇലകൾ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഈ അസുഖം കുറയ്ക്കുന്നതാണ്. ശരീരത്തിലെ ടോക്സിനുകളെ അകറ്റാൻ പറ്റിയ മികച്ച ഒന്നാണ് ചൊറിഞ്ഞണം. അതുപോലെതന്നെ ദഹന പ്രശ്നങ്ങളും വയറിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും മാറ്റി ദഹന പ്രക്രിയ സുഗമമാക്കുന്നതിന് ചൊറിഞണം സഹായിക്കുന്നു.
പല രീതിയിൽ നമുക്ക് ഇത് ഭക്ഷണമായി ഉപയോഗിക്കാവുന്നതാണ്. അയൺ കണ്ടെന്റ് ധാരാളം അടങ്ങിയിട്ടുള്ള ഇലയാണ് ചൊറിഞ്ഞണം. ഒട്ടുമിക്ക ആളുകളിലും കൈകാൽ വേദന മുട്ടുവേദന നടുവേദന എന്നിവ പറയുന്നത് കാണാം അതിന്റെ പ്രധാന കാരണം ശരീരത്തിലുള്ള അയണിന്റെ കുറവാണ്. ചൊറിഞ്ഞണം നമുക്ക് തോരൻ ആയോ അല്ലെങ്കിൽ മറ്റു കറികളുടെ കൂടെയോ വയ്ക്കാവുന്നതാണ്.
തൈറോയ്ഡ് ഉള്ള ആളുകൾക്ക് ചൊറിഞ്ഞണം ഇട്ട് തിളപ്പിച്ച വെള്ളത്തിലേക്ക് അല്പം അല്ലെങ്കിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് തൈറോയ്ഡ് കുറയ്ക്കുന്നതിന് കാരണമാകുന്നു. ഇത് കഴിക്കുന്നത് രക്തശുദ്ധിക്കും രക്തവർദ്ധനവനും നല്ലതാണ്. ചൊറിഞ്ഞണം തൊട്ടു കഴിഞ്ഞാൽ ചൊറിയുമെങ്കിലും ഇത് ഭക്ഷണം ആയി കഴിക്കുമ്പോൾ ശരീരത്തിലെ ചർമ്മത്തിന് ഉണ്ടാകുന്ന ചൊറിച്ചിൽ അലർജികൾ എന്നിവ മാറുന്നതിന് സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക.