വൻകുടൽ ക്യാൻസറിനെ ഇനി നേരത്തെ തിരിച്ചറിയാം. ശരീരം കാണിക്കുന്ന അപായ ലക്ഷണങ്ങൾ.

ഇന്നത്തെ കാലത്ത് വളരെ കൂടുതലായി കണ്ടുവരുന്ന ഒരു കാൻസർ ആണ് മലാശയ ക്യാൻസർ അല്ലെങ്കിൽ വൻകുടൽ ക്യാൻസർ എന്ന് പറയുന്നത് ആദ്യകാലങ്ങളിൽ വളരെ കുറവായിട്ടായിരുന്നു ഇത് കണ്ടിരുന്നത്. അതിന്റെ കാരണം എന്ന് പറയുന്നത് ഫൈബർ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങളുടെ അളവ് കുറയുന്നതും അമിത വണ്ണം കൂടുതൽ ആളുകളിൽ കാണുന്നതും കൊണ്ടാണ് ഈ ക്യാൻസർ കൂടുതലായിട്ടും ഇന്നത്തെ തലമുറയിലെ ആളുകൾക്ക് വരാനുള്ള കാരണം.

മറ്റു കാരണങ്ങൾ എന്ന് പറയുന്നത് അമിതമായിട്ടുള്ള പുകവലി മദ്യപാനം എന്നിവയാണ് മറ്റൊരു കാരണം അടുത്ത കാരണമാണ് നമ്മുടെ കുടുംബത്തിൽ ആർക്കെങ്കിലും ക്യാൻസറിന്റെ സാധ്യതകൾ ഉണ്ടെങ്കിൽ അത് വരാനുള്ള നമുക്കും സാധ്യതകൾ ഉണ്ട്. മറ്റൊന്ന് ഐ ബി ഡി എന്നു പറയുന്ന അസുഖം ഉടലിൽ നീർക്കെട്ട് ഉണ്ടാകുന്ന അസുഖമാണ് ഇത്. ഈയൊരു കാരണം കൊണ്ടും വൻകുടലിൽ ക്യാൻസർ ഉണ്ടാകാറുണ്ട്.

ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്ന് പറയുന്നത് ഈ വൻകുടലിനെ മൂന്നു ഭാഗങ്ങളായി തിരിക്കുകയാണ് എങ്കിൽ ഓരോ ഭാഗത്തെയും ലക്ഷണങ്ങൾ വേറെ വേറെ ആയിരിക്കും. വലതുഭാഗത്തെ കുടൽ കുറച്ചുകൂടി വികസിക്കാൻ ശേഷിയുള്ളതാണ്. ഈ ഭാഗത്താണ് വരുന്നത് എങ്കിൽ രക്തക്കുറവ് ആയിരിക്കും അനുഭവപ്പെടുന്നത്. ആ പെട്ടെന്ന് രക്തക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിൽ ഉടനെ തന്നെ ടെസ്റ്റ് ചെയ്യുക തുടർന്ന് മലബന്ധം ഉണ്ടാവുകയും ചെയ്യുന്നതാണ്.

ഇടതുഭാഗത്തെ ക്യാൻസർ എന്ന് പറയുന്നത് മൊത്തത്തിൽ ബാധിക്കുന്ന ഒരു കാര്യമാണ് അതുകൊണ്ടുതന്നെ പെട്ടെന്നായിരിക്കും അതിന്റെ ലക്ഷണങ്ങൾ കാണുന്നത് മലബന്ധം അനുഭവപ്പെടാം. ആദ്യം മലബന്ധം ഉണ്ടാവുക പിന്നെ കുറച്ച് ലൂസ് ആയി പോവുക ഈ രീതിയിൽ ലക്ഷണങ്ങൾ കണ്ടാൽ അത് ഇടതുഭാഗത്തെ വൻകുടലിലാണ് ക്യാൻസർ ഉള്ളത് എന്ന് മനസ്സിലാക്കാം. അതുപോലെ രക്തസ്രാവവും ഉണ്ടാകും. ചുവപ്പ് നിറത്തിൽ തന്നെ രക്തം പോകുന്നത് കാണാൻ സാധിക്കും ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുക.

Scroll to Top