വായിൽ പുണ്ണ് വരുന്നത് ക്യാൻസർ ആണോ അല്ലയോ ഇങ്ങനെ തിരിച്ചറിയാം.

വായിലെ പുണ്ണ് അനുഭവിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല ഇത് വായുടെ ഏത് ഭാഗത്ത് വേണമെങ്കിലും വരാം സാധാരണയായി ചുണ്ടിന്റെ ഭാഗത്തായിരിക്കും വരാറുള്ളത്. ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ ഈർപ്പം ഉണ്ടാകുമ്പോൾ തന്നെ കഠിനമായിട്ടുള്ള വേദന എന്നിവയെല്ലാം വായ്പുണ്ണിനെ സംബന്ധിച്ചിട്ടുള്ള പ്രധാന ലക്ഷണങ്ങളാണ്. ഇത് വരാനുള്ള കാരണങ്ങൾ എന്ന് പറയുന്നത്. ശരീരത്തിൽ ബി കോംപ്ലക്സിന്റെ കുറവുകൊണ്ടാണ്.

അയണിന്റെയും സിംഗിന്റെയും അഭാവം ഉണ്ടായാലും വായ്പുണ്ണ് വരാറുണ്ട്. അല്ലെങ്കിൽ പല്ലിന്റെയോ മോണയുടെയും എന്തെങ്കിലും ഇൻഫെക്ഷൻ ഉണ്ടായാലും പ്രധാനമായിട്ടും വായിക്കുന്ന ഉണ്ടാകാറുണ്ട്. മറ്റൊരു കാരണമാണ് അമിതമായിട്ടുള്ള മാനസിക സമ്മർദ്ദം. അതുപോലെ സ്ത്രീകൾക്ക് പിരീഡ്സിന്റെ മുൻപും വായ്പുണ്ണ് ഉണ്ടാകാറുണ്ട് ചിലപ്പോൾ ഹോർമോൺ ഇമ്പാലൻസ് കാരണവും വായ്പുണ്ണ് വരാനുള്ള സാധ്യതകൾ ഉണ്ട്.

പ്രമേഹരോഗം പുകവലി മദ്യപാനം ഉറക്കമില്ലായ്മ തുടങ്ങിയ ആളുകളിൽ എല്ലാം വായിപ്പുണ്ണ് കൊണ്ടുവരാറുണ്ട്. അതുപോലെ ചില ഭക്ഷണങ്ങളോടുള്ള അലർജി. അതുപോലെ ദഹന വ്യവസ്ഥ കൃത്യം അല്ലാതിരിക്കുക അവർക്കും ഉണ്ടാകാറുണ്ട്. വായ്പുണ്ണ് ഒരു സെന്റീമീറ്ററിൽ മുകളിൽ പോവുകയാണ് എങ്കിൽ അതുപോലെ രണ്ടാഴ്ചയിൽ കൂടുതലായി വായ്പുണ്ണ് നിലനിൽക്കുന്നുണ്ട് എങ്കിൽ ഇടയ്ക്കിടയ്ക്ക് ഒരേ സ്ഥലത്ത് തന്നെ വായ്പുണ്ണ് വരുക എങ്കിൽ അതുപോലെ.

വായ്പുണ്ണിന്റെ കൂടെ ശരീര വേദന സ്കിന്നിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം കാണുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും ഡോക്ടറെ കാണേണ്ടത് തന്നെയാണ്. അതുപോലെ വായ്പുണ്ണിന്റെ കൂടെ ചോരയും ഉണ്ടാവുക. സാധാരണ വായ്പുണ്ണ് ഉണ്ടാകുമ്പോൾ നല്ല രീതിയിലുള്ള വിറ്റാമിൻസുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോഴോ അല്ലെങ്കിൽ കോംപ്ലക്സ് ഗുളിക കഴിക്കുമ്പോഴോ രണ്ടുദിവസത്തിനകം മാറും എന്നാൽ അങ്ങനെ മാറാതെ നിലനിൽക്കുന്നുണ്ട് എങ്കിൽ ഉടനെ തന്നെ ഡോക്ടറെ കാണിച്ച് ചികിത്സ നടത്തേണ്ടതാണ്.

Scroll to Top