ധൃതരാഷ്ട്രപച്ചയെ എവിടെ കണ്ടാലും വെട്ടിയരിഞ്ഞ് കളഞ്ഞേക്കണം. ഇനിയിപ്പോ വെട്ടിയരിഞ്ഞിട്ട് പറമ്പിൽ തന്നെ ഇടുകയാണെങ്കിൽ അത് വീണ്ടും ഉണ്ടാകുന്നതാണ്. അതുകൊണ്ട് ഇതിനെ നശിപ്പിച്ചു കളയണം കത്തിച്ചിട്ടോ അങ്ങനെ എന്തെങ്കിലും. ഈ ചെടി വളരെയധികം പടർന്ന പന്തലിച്ചു പോകുന്ന കാരണം മരങ്ങൾക്കും മറ്റു വീടുകൾക്കും അല്ലെങ്കിൽ ഇലക്ട്രിക് പോസ്റ്റുകളിലും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു.
ഒരു മരത്തിനെ പൂർണ്ണമായും മൂടുന്ന വിധത്തിൽ വളർന്നു ഇതിനെ നശിപ്പിക്കാനുള്ള കഴിവുണ്ട്. നമ്മൾ ഒട്ടുമിക്ക ആളുകളും ഇത് ഇപ്പോൾ കുറച്ചല്ലേ ഉള്ളൂ അധികം വളരുകയൊന്നും ഇല്ല എന്ന് വിചാരിച്ച് വിട്ടു പോകുന്ന ഒരു കാര്യമാണ്. പിന്നീട് ഇത് ഒരു വീടിന്റെ മുകളിലേക്ക് കയറുകയാണെങ്കിൽ വീടിന്റെ ചുമരും മൊത്തം നാശമാക്കുന്നതിനും, വൈദ്യുതി ലൈനിലാണ് വരുന്നതെങ്കിൽ കെഎസ്ഇബി കാർക്ക് അവരുടെ വർക്കിൽ തടസ്സം വരുത്തനും സാധിക്കുന്നു.
മെക്കാനിയ മൈക്കാന്ത്ര എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം വരുന്നത്. ഇത് അതിവേഗത്തിന് വളരുന്ന ഒരു വള്ളിച്ചെടിയാണ് ഇതിനൊക്കെ കേരളത്തിൽ വിളിക്കുന്നത് ധൃതരാഷ്ട്ര പച്ച എന്നാണ്. ഇതിന്റെ പൂവ് കാണാൻ വളരെ ഭംഗിയുള്ളതാണെങ്കിലും ഇതില് അമ്പതിനായിരത്തിലധികം വിത്തുകൾ പുറപ്പെടുവിക്കാൻ കഴിയുന്ന ഒന്നാണ് ഇത് കാറ്റത്ത് പറന്നു എല്ലാ പറമ്പുകളിലും വന്നു വീഴുന്നതിനും.
അവിടെ കാട് പോലെ വന്നു മുളക്കുന്നതിനും കാരണമാകുന്നു. ഇതിന്റെ പൂവ് വളർന്നുവരുന്നത് കെഎസ്ഇബി ലൈനുകളിലോ കേബിൾ ലൈനുകളിലോ ആയിരിക്കും.തെക്കേ അമേരിക്കകാരൻ ആയിട്ടുള്ള ഈ ചെടി കേരളത്തിൽ എത്തിയിട്ട് അധിക നാളായിട്ടില്ല പക്ഷേ ഇത് കേരളം മൊത്തം പെട്ടെന്ന് പടർന്നു വളർന്നു. നമ്മുടെ കാലാവസ്ഥയുമായി വളരെയധികം ഒത്തുചേർന്ന് പോകുന്ന ചെടിയായതിനാൽ ഇത് പെട്ടെന്ന് നശിച്ചു പോകുന്നതല്ല. തുടർന്ന് വീഡിയോ കാണുക.