കാല് വിണ്ടുകീറുന്നതിനുള്ള കാരണം മനസ്സിലാക്കു എന്നിട്ട് ഇതൊന്നു പ്രയോഗിച്ചു നോക്കൂ

ഇന്നത്തെ കാലത്ത് കുട്ടികളിൽ ആയാലും മുതിർന്നവരിൽ ആയാലും പ്രധാനമായി കണ്ടുവരുന്ന ഒരു അസുഖമാണ് പാദം വിണ്ടുകീറുന്നത്. ചില ആളുകൾക്ക് കാലിന്റെ ഉപ്പൂറ്റിയിലാണ് ഉണ്ടാവുക ചിലർക്ക് വിരലിന്റെ അറ്റത്തും വിണ്ടുകീറൽ ഉണ്ടാകും. വിണ്ടുകീറൽ ഉണ്ടാവുന്നത് മൂലം ചെറിയ മണൽത്തരികൾ അ വിടവിലേക്ക് കയറുകയും ആളുകൾക്ക് വേദനയോ എരിച്ചിൽ ഉണ്ടാവുകയോ ചെയ്യുന്നു.

അതുപോലെതന്നെ തണുത്ത സ്ഥലങ്ങളിൽ കാൽ വയ്ക്കുമ്പോൾ പെട്ടെന്ന് ഒരു ഷോക്ക് അടിച്ചപോലത്തെ അവസ്ഥയും ഉണ്ടാകുന്നു. മനുഷ്യർ പൊതുവേ നിവർന്ന് നടക്കുന്ന ആളുകളായതുകൊണ്ട് എല്ലാ ഭാരവും കാലിന്റെ അടിയിലേക്കാണ് വരുന്നത് അതുകൊണ്ടുതന്നെ അവിടുത്തെ തൊലി കൂടുതൽ കട്ടിയിലാണ് ഉണ്ടാവുക. ചില ആളുകളിൽ വെയിറ്റ് കൂടുന്നതും വിണ്ടുകീറൽ ഉണ്ടാവാൻ ഇതു കാരണമാകുന്നു.

ബാര കൂടുതൽ, കൂടുതൽ സമയം നിന്ന് ജോലിചെയ്യുന്നവർ തൈറോയ്ഡ് ഉള്ളത്, ഡയബറ്റിസ് ഉള്ളവർക്ക് സ്കിൻ ഡിസീസ് ഉള്ളവർക്ക് എന്നിവയൊക്കെയാണ് പാദം വിണ്ടുകീറുന്നതിന് ഉള്ള പ്രധാന കാരണങ്ങൾ. വരണ്ട തൊലി ഉള്ളവർക്കും ഈ അസുഖം കണ്ടുവരുന്നു. അയൺ സിംഗ് കാൽസിയം എന്നിവയുടെ കുറവുകൊണ്ടും വിണ്ടുകീറൽ ഉണ്ടാകാം. കൂടുതൽ ടൈറ്റ് ആയിട്ടുള്ള ഷൂകൾ ഇടുന്നതും കാലിനേക്കാൾ ചെറിയ ചെരുപ്പുകൾ ഇടുന്നതും കാലിന്റെ തൊലിയിൽ വ്യത്യാസങ്ങൾ ഉണ്ടാകാൻ കാരണമാകുന്നു.

വിണ്ടുകീറൽ ഇല്ലാതാക്കാൻ പ്രധാനമായും ചെളികളിൽ ചവിട്ടാതിരിക്കുക മഴക്കാലത്ത് വെള്ളത്തിൽ നടക്കാതിരിക്കുക, വീട്ടിലും പുറത്തേക്കും സോഫ്റ്റ് ആയിട്ടുള്ള ചെരുപ്പുകൾ ഉപയോഗിക്കുക. വിണ്ടുകീറിയ ഭാഗത്ത് മൊയ്‌സ്റ്ററൈസ് ആയിട്ടുള്ള പദാർത്ഥങ്ങളായ വെളിച്ചെണ്ണ, ആലോവേര, ജെല്ല, വസലിന് അങ്ങനത്തെ ക്രീമുകൾ രണ്ടുനേരം ഉപയോഗിക്കുന്നത് ഇത് കുറയ്ക്കാൻ സഹായിക്കുന്നു. പൊടിയും അഴുക്കും ആകാത്ത രീതിയിൽ ഒന്നെങ്കിൽ കെട്ടിവെച്ച് വൃത്തിയാക്കിയോ നടക്കേണ്ടതാണ്. തുടർന്ന് വീഡിയോ കാണുക

Scroll to Top