ലക്ഷണങ്ങൾ കാണിക്കാതെ തന്നെ പ്രോസ്റ്റേറ്റ് ക്യാൻസർ ഉണ്ടാവാം എങ്ങനെ പ്രതിവിധി നേടാമെന്ന് നോക്കൂ

പ്രോസ്റ്റേറ്റ് ക്യാൻസർ പ്രധാനമായും കണ്ടുവരുന്നത് 60 മുതൽ 65 വയസ്സ് വരെയുള്ള ആളുകളിലാണ്. 50 വയസ്സിന് താഴെയുള്ള അവരിൽ കണ്ടുവരുന്നത് അപൂർവ്വമാണ്. 60 മുതൽ 65 വരെയുള്ള പ്രായക്കാർക്ക് കൂടുതലായി ഇത് കണ്ടുവരാനുള്ള പ്രധാന കാരണം എന്താണെന്ന് വെച്ചാൽ അവരുടെ ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസങ്ങളും ഓങ്കോ ജീനിലും ഉണ്ടാകുന്ന വ്യത്യാസവുമാണ്.

പ്രായം കൂടുംതോറും ജനിറ്റിക്കൽ ഘടന വ്യത്യാസം വരാൻ സാധ്യത കൂടുന്നു. ലൈഫ് സ്റ്റൈലിൽ ഉള്ള വ്യത്യാസം, ഭക്ഷണത്തിലുള്ള വ്യത്യാസം, പ്രായക്കൂടുതൽ എന്നിവ പ്രോസ്റ്റേറ്റ് ക്യാൻസറിന് കാരണമാകുന്നുണ്ടെങ്കിലും ഒരു പ്രധാനപ്പെട്ട ഒരു കാരണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പ്രോസ്റ്റേറ്റ് ക്യാൻസറിൽ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങൾ അതിന്റെ അടുത്തുള്ള അവയവങ്ങളിൽ ഉണ്ടാകുന്ന.

ഇൻഫെക്ഷനുകൾ മൂലം മൂത്രം പോവാതെ വരിക, ഇടയ്ക്കിടയ്ക്ക് മൂത്രം ഒഴിക്കാൻ തോന്നുക, ഉറക്കം നഷ്ടപ്പെടുക, വേദന അനുഭവപ്പെടുക, മൂത്രം കൂടുതൽ നേരം പിടിച്ചു നിർത്താൻ ഉള്ള കപ്പാസിറ്റി കുറയുന്നത്, മൂത്രത്തിന്റെ സ്പീഡ് കുറയുക എന്നിവയൊക്കെയാണ്. പക്ഷേ ഇതേ ലക്ഷണങ്ങൾ തന്നെയാണ് മൂത്രശയം സംബന്ധിച്ചുള്ള ബാക്കിയുള്ള രോഗങ്ങൾക്ക് കാണിക്കുന്ന ലക്ഷണങ്ങളും. ഇതിനെ ലോവർ യൂറിനറി ട്രാക്ക് സിംറ്റംസ് എന്ന് പറയുന്നു.

ഇങ്ങനെ ഒരു സിംറ്റം ആയി വരുന്ന ആളുകളുടെ രോഗത്തിന് കാരണം കണ്ടുപിടിക്കുന്നതിന് ഭാഗമായി ക്യാൻസറിന്റെ ഈ ടെസ്റ്റും ചെയ്യുന്നതുകൊണ്ടാണ് ഇത് കണ്ടുപിടിക്കാൻ പറ്റുന്നത്. ക്ലിനിക്കിൽ എക്സാം വഴി പ്രോസ്റ്റേട്ടിനു വലിപ്പം കൂടുതലോ, തടിപ്പോ, കാടിന്യ കൂടുതലോ ഉണ്ടോ എന്ന് പരിശോധിക്കുവാൻ കഴിയും. ഏർലി പ്രൊസ്റ്റേറ്റ് കാൻസർ കണ്ടുപിടിക്കുന്നതിന് പി എസ് എ എന്ന ടെസ്റ്റ് ആണ് മിക്ക ആളുകളിലും 50 വയസ്സിന് മുകളിലുള്ളവർക്ക് ചെയ്തുവരുന്നത്. തുടർന്ന് വീഡിയോ കാണുക

Scroll to Top