മാംസാഹാരങ്ങൾ മാത്രമല്ല യൂറിക്കാസിഡ് കൂടുന്നതിന് കാരണമാകുന്നത്.

പല ആളുകളും ക്ലിനിക്കുകളിൽ വന്ന് പറയുന്നത് കാണാം പല ജോയിന്റ്കളിലും നല്ല വേദനയുണ്ട്,നടക്കാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ട്, യൂറിക് ആസിഡ് ഉള്ളതുകൊണ്ട് വേദന പോകുന്നില്ല, എന്തൊക്കെ കഴിച്ചിട്ടും യൂറിക്കാസിഡ് കുറയുന്നില്ല എന്നൊക്കെ പറയുന്നത് കാണാം. പല ആളുകളും വിചാരിച്ചിരിക്കുന്നത് ചിക്കൻ മട്ടൻ ബീഫ് എന്നിവയിൽ നിന്നും മാത്രമാണ് യൂറിക്കാസിഡ് വരുന്നത് എന്നാണ്.

ഇമാംസ ഭക്ഷണങ്ങൾ നിയന്ത്രിച്ചു കഴിഞ്ഞാൽ യൂറിക് ആസിഡ് നിയന്ത്രിക്കാൻ പറ്റും എന്ന് കുറെ പേർ വിചാരിക്കുന്നു. ഇങ്ങനത്തെ ഈ മാംസ ആഹാരങ്ങൾ ഒഴിവാക്കുമ്പോൾ കുറച്ച് നാളത്തേക്ക് ഒരു ആശ്വാസം കിട്ടുന്നുണ്ടെങ്കിലും പെട്ടെന്ന് തന്നെ വീണ്ടും ഇത് ചെറുതായി കഴിക്കുമ്പോൾ കൂടുന്നത് കാണാം. ഫ്യൂറിൻ എന്ന പ്രോട്ടീൻ വിഘടിച്ചതിനുശേഷം ഉണ്ടാകുന്ന ഒരു വേസ്റ്റ് പദാർത്ഥമാണ് യൂറിക് ആസിഡ്.

യൂറിക് ആസിഡിന്റെ ഉത്പാദനവും ഇതിനെ പുറന്തള്ളുന്നതും കിഡ്നിയിൽ വച്ച് നടക്കുന്ന ഒരു പ്രവർത്തനം വഴിയാണ്. അതുകൊണ്ടാണ് പലപ്പോഴും പല ആളുകൾക്കും കിഡ്നി സ്റ്റോണുകൾ ഉണ്ടാകുന്നത് യൂറിക്കാസിഡ് ഉള്ളവരിൽ. 70% ഈ ഒരു ക്ലാസിൽ ഉണ്ടാകുന്നത് കിഡ്നിയിൽ വച്ചും ബാക്കി 30% മാത്രമാണ് ചെറുകുടലിലും വൻകുടലിലും ആയി ഉണ്ടായി മലത്തിലൂടെ പുറന്തള്ളുന്നത്.

നമ്മൾക്ക് എല്ലാവർക്കും അറിയാം നമ്മൾ മലയാളികൾ എല്ലാദിവസവും മാംസാഹാരം കഴിക്കുന്നില്ല എന്നുള്ളത് അതുകൊണ്ടുതന്നെ പ്രധാനമായും ഈ പ്രശ്നം വരുന്നത് അരി ഭക്ഷണത്തിൽ നിന്നാണ്. ശരീരത്തിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയ അല്ലെങ്കിൽ ഗ്ലൂക്കോസ് അടങ്ങിയ അരി ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുകയും ഇത് യൂറിക്കാസിഡ് കൂടുതൽ ഉല്പാദിപ്പിക്കാൻ കാരണമാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.

Scroll to Top