എല്ലാ വീടുകളിലും പ്രത്യേകിച്ച് കുട്ടികൾ ഉള്ള വീടുകളിൽ നിർബന്ധമായും വയ്ക്കേണ്ട ഒരു ചെടിയാണ് ഇത്. പനിക്കൂർക്ക എന്നു കൂടുതലായി അറിയപ്പെടുന്ന ഇതിനു പല പേരുകൾ ഉണ്ട്. കർപ്പൂരവല്ലി, കഞ്ഞിക്കൂർക്ക, നവര എന്നിങ്ങനെ പല പേരുകളിൽ ഇത് അറിയപ്പെടുന്നു. കാർവക്രോൺ എന്ന രാസവസ്തു ഉള്ള ബാഷ്പശീല തൈലം ആണ് ഇതിന്റെ ഇലകളിൽ അടങ്ങിയിട്ടുള്ളത്.
ആയുർവേദത്തിൽ പനിക്കൂർക്കയുടെ ഇല പിഴിഞ്ഞ നീര് കഫംത്തിന് വളരെ നല്ലൊരു ഔഷധമാണ്. ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നു. ഗൃഹവൈദ്യത്തിലെ ചുക്കുകാപ്പിയിൽ പ്രധാന ചേരുവയാണ് പനിക്കൂർക്ക. മൂത്രവിരേചനത്തിന് നല്ലതാണ് ഇതിന്റെ ഇല. ഇതിന്റെ ഇല വാട്ടിപ്പിടിഞ്ഞ നീര് 5 മില്ലി വീതം സമം ചെറുതേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന പനി.
ജലദോഷം, ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ പെട്ടെന്ന് തന്നെ സുഖപ്പെടുന്നതാണ്. കുട്ടികൾക്കുണ്ടാവുന്ന വിവിധ രോഗങ്ങൾക്ക് ശമനം നൽകുന്ന ഒന്നാണ് പനിക്കൂർക്ക. ഇതിന്റെ ഇല ഞെക്കി പിഴിഞ്ഞെടുത്ത നീര് മൂന്ന് നേരം മൂന്ന് ദിവസമായി ചെറിയ കുട്ടികൾക്ക് നൽകുന്നത് ഏറെ നല്ലതാണ്. വയറിളക്കാൻ ഇതിന്റെ ഇലയുടെ കൂടെ ത്രിഫല അരച്ചു കഴിക്കുകയാണെങ്കിൽ കൃമി മുഴുവനായും പുറത്തു പോകുന്നതാണ്.
ഗ്രഹണി രോഗത്തിന് മറ്റു ആഹാരങ്ങളുടെ കൂടെ ഇതിന്റെ ഇല അല്പം അല്പം ആയി കഴിക്കുന്നത് ഗ്രഹണി മാറുന്നതിന് സഹായിക്കുന്നു. പണ്ടുകാലങ്ങളിൽ കോളറ അസുഖം കുറയുന്നതിന് പനിക്കൂർക്കയുടെ ഇല തിളപ്പിച്ചാറിയ വെള്ളം കുടിക്കുമായിരുന്നു. പനിക്കൂർക്കയുടെ അഞ്ചോ ആറോ ഇളം ഇലകൽ നല്ലപോലെ കഴുകിയെടുത്ത് അതിലേക്ക് രണ്ടോ മൂന്നോ പുതിനയില ഇട്ട് അതിലേക്ക് ഒരു കഷണം ഇഞ്ചിയും കൂടി ചേർത്ത് നല്ലപോലെ അരയ്ക്കുക. തുടർന്ന് വീഡിയോ കാണുക.