കൊളസ്ട്രോളും,ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കുറക്കുന്നതിനുമുള്ള ഈ ഓയിൽ നമ്മൾ അറിയാതെ പോകുന്നു

നമ്മൾക്ക് അധികം പരിചയമില്ലാത്ത ഓയിലാണ് ഒലിവ് ഓയിൽ. നമ്മൾ സ്ഥിരമായി ഉപയോഗിക്കാത്ത ഇതിനു വളരെയധികം ആരോഗ്യ ഗുണങ്ങളുണ്ട്. ഒലിവ് ഓയിലിൽ തന്നെ ഏറ്റവും നല്ലത് എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ ആണ്. നമ്മളൊട്ടു മിക്ക ആളുകളും ഉപയോഗിക്കുന്നത് കോക്കനട്ട് ഓയിൽ ആണ്. പക്ഷേ അതിൽ സാച്ചുറേറ്റഡ് ഫാറ്റിന്റെ അളവ് കൂടുതലാണ്.

അതുകൊണ്ടുതന്നെ കൂടുതലായി വെളിച്ചെണ്ണ ഉപയോഗിക്കുകയും വേണ്ടത്ര വ്യായാമമില്ലാതെ വരുന്നതും കൊളസ്ട്രോൾ കൂടുന്നതിന് കാരണമാകുന്നു. വെളിച്ചെണ്ണയുടെ ഉപയോഗത്തിന്റെ കൂടെ ഒലിവ് ഓയിൽ കൂടി യൂസ് ചെയ്യുന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഒലിവ് ഓയിലിൽ സാച്ചുറേറ്റഡ് ഫാറ്റിന്റെ അംശം വളരെയധികം കുറവാണ്.

11 മുതൽ 12% വരെ അടങ്ങിയിട്ടുള്ളൂ. ഒലിവോയിലിൽ കൂടുതലായി വരുന്നത് മോണോ അൺസാച്ചുറേറ്റഡ് ഫാറ്റ് ആണ്. അതുകൊണ്ടുതന്നെ അത് ഓക്സിഡറേറ്റീവ് സ്ട്രസ്സ് കുറയ്ക്കുന്നു. ഇതുകൂടാതെ തന്നെ വൈറ്റമിൻ k യുടെയും വൈറ്റമിൻ E യുടെയും സാന്നിധ്യം കൂടുതലാണ്. നീർക്കെട്ട് പോലെയുള്ള പ്രശ്നങ്ങൾ ജോയിന്റിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവയ്ക്ക് ഒലിവ് ഓയിൽ കഴിക്കുന്നത് വേദന കുറയ്ക്കുന്നതിന് സഹായിക്കുന്നു.

തലച്ചോറിന് ഉണ്ടാകുന്ന സ്ട്രോക്ക്,ഹാർട്ട് അറ്റാക്ക്, പിന്നെ മറ്റു അവയവങ്ങളുടെ സംരക്ഷണത്തിനും ഒലിവോയിലിൽ ഉള്ള ആന്റിഓക്സിഡന്റ് പ്രോപ്പർട്ടി സഹായിക്കുന്നു. ഒലിവോയിൽ കൂടുതലായും ഉപയോഗിച്ച് വരുന്നത് മെഡിറ്ററേനിയൻ ആളുകളാണ്. അതുകൊണ്ടുതന്നെ അവരിൽ ഹൃദയസംബന്ധമായ രോഗങ്ങളും സ്ട്രോക്ക് എന്നിവ കുറവായി കാണപ്പെടുന്നു. അൽഷിമേഴ്സ് പോലുള്ള രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും ഒലിവ് ഓയിൽ സഹായിക്കുന്നു. ഒമേഗ ത്രി റിച്ച് ആയിട്ടുള്ള ഫിഷ് ഓയിലും ഒലിവോയിലും ഉപയോഗിക്കുന്നത് ഇൻഫ്ളമേഷന് കുറക്കാൻ വളരെയധികം സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക

Scroll to Top