ക്യാന്സറിന്റെ ലക്ഷണങ്ങളാണെന്നു വര്ഷങ്ങള്ക്കു മുന്നേ മനസിലാകൂ തുടക്കത്തിലേ അസുഖത്തെ ഇല്ലാതാകാം

പലപ്പോഴും പല രോഗികളും ക്ലിനിക്കുകളിൽ വന്നിട്ട് ഇത് കാൻസർ ആണോ അതോ ക്യാൻസറിൽ ആകാൻ സാധ്യത ഉണ്ടോ എന്ന് പല രോഗികളും ചോദിക്കുന്നത് കാണാം. ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് തടിപ്പുകളും മുഴകളോ വരുകയോ മലദ്വാരത്തിൽ ബ്ലീഡിങ് ഉണ്ടാവുകയോ ചെയ്യുമ്പോൾ നമ്മൾ പേടിക്കാറുണ്ട് ഇത് കാൻസർ ആണോ എന്ന്.

ഇങ്ങനെ എന്തെങ്കിലും ചെറിയ ലക്ഷണങ്ങൾ കാണിക്കുമ്പോൾ തന്നെ നമ്മൾ സാധാരണക്കാർ ഇത് കാൻസർ ആണോ എന്ന് വിചാരിക്കുന്നത് ക്യാൻസർ ഒട്ടുമിക്ക ആളുകളിലും ഇന്നത്തെ കാലത്ത് കണ്ടുവരുന്നത്കൊണ്ടാണ്. ഒട്ടുമിക്ക ആളുകളും ക്യാൻസർ വന്നു കഴിഞ്ഞാൽ ജീവിതം അവസാനിച്ചു എന്നാണ് കരുതുന്നത്. എന്നാൽ ക്യാൻസർ അതിജീവിച്ചു വന്നവരും നമ്മുടെ ഇടയിൽ കാണാം. തുടക്കത്തിലേ ക്യാൻസർ തിരിച്ചറിയുന്നത് നമ്മുടെ രോഗത്തിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു.

ഒട്ടുമിക്ക ആളുകളിലും ലക്ഷണങ്ങൾ കാണിച്ചിട്ടും അതിനു വേണ്ടത്ര ഗൗരവം കൊടുക്കാതെ ട്രീറ്റ്മെന്റ് ചെയ്യാതെ വരുമ്പോഴാണ് ക്യാൻസർ കൂടുന്നത്. ക്യാൻസർ ശരീരത്തിന്റെ ഏതു ഭാഗത്തു വേണമെങ്കിലും വരാം. ക്യാൻസർ മുഴകൾ വേറെ അവയവങ്ങളിൽ പ്രഷർ തരുമ്പോൾ ആണ് നമുക്ക് ലക്ഷണങ്ങൾ അറിയാൻ സാധിക്കുക. നടുവേദന, വയറുവേദന,ചർമ്മത്തിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, ബ്ലീഡിങ് എന്നിവ വഴി നമുക്ക് തുടക്കത്തിൽ ചിലപ്പോൾ അറിയാൻ സാധിക്കുന്നതാണ്.

ചിലതരം ക്യാൻസറുകൾ നമുക്ക് ലക്ഷണങ്ങൾ കാണിക്കാതെ തന്നെ അപകടാവസ്ഥയിൽ എത്തുന്നു. ചർമ്മത്തിൽ വരുന്ന ചിലതരം തടിപ്പുകൾ, തടിപ്പ് വലുതായി വരുന്നത്, മറുകുകൾ, തടിപ്പുകളിൽ നിന്നുമുള്ള തുടർച്ചയായിട്ടുള്ള ചൊറിച്ചിൽ,ബ്ലീഡിങ് ഉണ്ടാകുന്നത് തുടക്കത്തിലെ കാണിക്കേണ്ടതാണ് ചിലപ്പോൾ അത് ക്യാൻസർ ആവാൻ സാധ്യതയുണ്ട്. തുടർച്ചയായി ആഴ്ചകളോളം നിലനിൽക്കുന്ന ചുമ്മ, മലവിസർജന സമയത്ത് ഉണ്ടാകുന്ന മാറ്റങ്ങൾ, മലബന്ധം ഉണ്ടാകുന്നത് എന്നിവയെല്ലാം തുടർച്ചയായി തുടരുന്നുണ്ടെങ്കിൽ ഉടനെതന്നെ വൈദ്യസഹായം തേടി അസുഖം ഏതാണെന്ന് നിർണയിക്കേണ്ടതാണ്.വീഡിയോ തുടർന്ന് കാണുക

Scroll to Top