മുട്ടുവേദനയും ശരീരവേദനയും മാറുന്നില്ലെങ്കിൽ നിങ്ങൾ ഈ കാര്യം ശ്രദ്ധിക്കാത്തത് കൊണ്ടാണ്

നമ്മൾ ഒട്ടുമിക്ക ആളുകളിലും പറയുന്നത് കേൾക്കാം എനിക്കെപ്പോഴും വേദനയാണ്,തൊടുമ്പോൾ വേദനയാണ്, കിടക്കാൻ പറ്റുന്നില്ല എന്നൊക്കെ. ആർക്കെങ്കിലും ഡിസ്ക് സംബന്ധമായ പ്രശ്നങ്ങളോ, തേയ്മാനം, മസിൽ ഉരുണ്ടു കയറുന്നത് എന്നിവ ഉണ്ടെങ്കിൽ അത് വൈറ്റമിൻ ഡിയുടെ കുറവായിരിക്കാം. വൈറ്റമിൻ ഡി ഒന്നു പരിശോധിച്ചു നോക്കുന്നത് വളരെ നല്ലതാണ്.

വിറ്റാമിൻ d കുറയുമ്പോൾ തന്നെ നമ്മുടെ നെഞ്ചിടിപ്പ് കൂടും, ഉറക്കമില്ലായ്മ ഉണ്ടാകും, മറവി കൂടും. തൈറോയ്ഡ് ഉണ്ടാകുമ്പോഴും ജോയിന്റുകളിൽ അല്ലെങ്കിൽ മുട്ടുകളിൽ വേദന ഉണ്ടാകും. ഒട്ടുമിക്ക ആളുകളും തൈറോയ്ഡ് ഉണ്ടാവുമ്പോൾ കാൽസ്യത്തിന്റെ ടെസ്റ്റ് ആണ് നടത്തുക വൈറ്റമിൻ ഡി യുടെ ടെസ്റ്റ് നടത്താൻ വിട്ടുപോകുന്നു. അങ്ങനെ ഉണ്ടാകുമ്പോൾ കാൽസ്യം ബ്ലഡിൽ കൂടുതലായാലും വൈറ്റമിൻ ഡിയുടെ കുറവ് കാരണം അബ്സോർപ്ഷൻ ശരിയായ രീതിയിൽ നടക്കാതെ വരുന്നു.

ഇങ്ങനെയുണ്ടാകുമ്പോൾ കൂടുതലായി വരുന്ന കാൽസ്യം കാലിന്റെ ഉപ്പൂറ്റിയിൽ വന്നു അടിഞ്ഞു കൂടുന്നു ഇത് വേദനയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥയെ കാൽകീനിയം സ്പർ എന്ന് പറയുന്നു ഇത് ഉപ്പൂറ്റിയുടെ ഭാഗത്ത് മുള്ളു പോലെ ഒരു പ്രൊജക്ഷൻ ഉണ്ടാകുന്ന അവസ്ഥയാണ്. ഇതുമൂലം കാലിന്റെ ഉപ്പൂറ്റിയിൽ വേദന നിൽക്കാതെ ആകുന്നു. കാൽസ്യം അടങ്ങിയ ഭക്ഷണം കഴിച്ചാലും വൈറ്റമിൻ ഡിയുടെ അളവ് കുറവാണെങ്കിൽ അബ്സോർപ്ഷൻ ശരിയായ രീതിയിൽ നടക്കില്ല.

കാരണം വൈറ്റമിൻ ഡിയാണ് അബ്സോർപ്ഷന് വളരെയധികം സഹായിക്കുന്നത്. കാൽസ്യവും മഗ്നീഷ്യവും ശരിയായ രീതിയിൽ അല്ല പ്രൊപ്പോഷൻ എങ്കിൽ കാലുകൾ കഴക്കുന്നതിന് കാരണമാകുന്നു. കാൽസ്യം മഗ്നീഷ്യം, വൈറ്റമിൻ ഡി, വൈറ്റമിൻ ബി 12 എന്നിവയുടെ കോമ്പിനേഷൻ കഴിക്കുമ്പോൾ തന്നെ ഒട്ടുമിക്ക സന്ധിവേദനകളും ക്ഷീണവും മാറുന്നു.തുടർന്ന് വീഡിയോ കാണുക

Scroll to Top