പ്രമേഹം പോലെ തന്നെ സർവ്വസാധാരണമാണ് കൊളസ്ട്രോൾ എന്ന അസുഖവും കേരളത്തിൽ ഇപ്പോൾ. ഒരുകാലത്ത് 40 വയസ്സിന് മുകളിൽ മാത്രം വന്നിരുന്ന കൊളസ്ട്രോൾ എന്ന അസുഖം ഇപ്പോൾ ചെറുപ്പക്കാരു മുതൽ ചെറിയ കുട്ടികളിൽ വരെ ധാരാളം കണ്ടുവരുന്നു. പലരും മരുന്നു കഴിക്കുന്നവരുണ്ട് അതുപോലെതന്നെ ഭക്ഷണം നിയന്ത്രണവും വ്യായാമം ചെയ്യുന്നവരും ഉണ്ട്. പക്ഷേ പലരുടെയും കൊളസ്ട്രോൾ നിയന്ത്രിച്ചു നിർത്താൻ മിക്ക ആളുകൾക്കും ബുദ്ധിമുട്ട് വരുന്നു.
ഒട്ടുമിക്ക ആളുകൾക്കും കൊളസ്ട്രോൾ എങ്ങനെ കുറച്ചു നിർത്തണമെനുള്ള ശരിയായ ധാരണ ഇല്ല. അതുപോലെതന്നെ പല തെറ്റിദ്ധാരണകൾ മിക്ക ആളുകൾക്കും ഉണ്ട്. ഭക്ഷണത്തിലൂടെയുള്ള കൊഴുപ്പ് മാത്രം കുറച്ചാൽ രക്തത്തിലെ കൊളസ്ട്രോൾ കുറയ്ക്കാം എന്നുള്ള തെറ്റിദ്ധാരണയാണ് കൂടുതൽ ആളുകൾക്കും ഉള്ളത്. നമ്മുടെ ശരീരത്തിന് കൊഴുപ്പ് ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്.
അതുകൊണ്ട് തന്നെ വളരെയധികം കൊഴുപ്പ് കുറയ്ക്കാനും പാടുള്ളതല്ല. നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെ കിട്ടുന്ന കാലറിയിൽ ഏകദേശം 30% ത്തോളം കൊഴുപ്പ് വേണമെന്നുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് നമ്മുടെ ശരീരത്തിലേക്ക് എത്തുന്ന കൊഴുപ്പ് 40 മുതൽ 50 ശതമാനത്തിന്റെ മുകളിൽ എത്തുന്നുണ്ട്. കാർബോഹൈഡ്രേറ്റ് 50 ശതമാനം ആണ് നമ്മുടെ ഭക്ഷണത്തിൽ വേണ്ടത്.
അത് ഇന്നത്തെ കാലത്ത് ആളുകൾ കഴിക്കുന്നതിൽ 60 മുതൽ 70 വരെ എത്തുന്നുണ്ട്. അതുപോലെതന്നെ മറ്റുവൈറ്റമിനുകളുടെയും ധാതുക്കളുടെയും അളവ് ഭക്ഷണത്തിൽ വളരെ കുറവാണ്. നമ്മൾക്ക് ശരിക്കും വേണ്ടത് ഒരു ബാലൻസ്ഡ് ഡയറ്റ് ആണ്. നമ്മൾ ഭക്ഷണത്തിലെ അന്നജംകുറച്ചില്ലെങ്കിൽ അത് പിന്നീട് ഗ്ലൂക്കോസ് ആയി മാറുകയും അതിൽനിന്ന് ട്രൈഗ്ലിസറൈഡ് എന്ന കൊഴുപ്പ് ഉണ്ടാവുകയും ചെയ്യുന്നു. തുടർന്ന് വീഡിയോ കാണുക.