പല രോഗികളും ഡോക്ടർമാരോട് പറയുന്ന ഒന്നാണ് ശരിയായ രീതിയിൽ ശോധന കിട്ടുന്നില്ല, ഇനി ബാത്റൂമിൽ പോയാലും മുഴുവനായും ശോധന കിട്ടിയ പോലെ തോന്നുന്നില്ല എന്നൊക്കെ. എങ്ങനെ ഉണ്ടാകുമ്പോൾ മിക്ക ആളുകളും ഏതെങ്കിലും മെഡിക്കൽ ഷോപ്പിൽ പോയി വയറു ഇളകി പോകാനുള്ള എന്തെങ്കിലും മരുന്ന് കഴിക്കുകയാണ് ചെയ്യുക. നമുക്കെല്ലാവർക്കും അറിയാം നമ്മൾ കഴിക്കുന്ന ഭക്ഷണം അന്നനാളം വഴി.
ആമാശയത്തിലെത്തുകയും അവിടെനിന്ന് ചെറുകുടലി ലൂടെയും വൻകുടലിലൂടെയും പോയി ഭക്ഷണത്തിലെ എല്ലാ ആവശ്യമായ ഘടകങ്ങളും ആഗിരണം ചെയ്തതിനുശേഷം ആണ് മലമായി പോകുന്നത്. നമ്മുടെ ശരീരത്തിന് ആവശ്യമില്ലാത്ത വസ്തുക്കൾ ആണ് മലമായി പുറത്തുപോകുന്നത്. ആരോഗ്യമുള്ള ഒരാൾ ദിവസത്തിൽ ഒരു തവണയോ അല്ലെങ്കിൽ രണ്ടു തവണയോ ആണ് ബാത്റൂമിൽ പോകുക.
ഏകദേശം 300 ഗ്രാം മുതൽ 500 ഗ്രാം വരെയാണ് മലം പുറത്തു പോകേണ്ടത്. ഇത് കൂടുതലായിട്ടോ അല്ലെങ്കിൽ കുറവായിട്ട് പോകുമ്പോഴാണ് വയറിനകത്ത് മലം കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകുന്നത്. ഇങ്ങനെ മലം ശരിയായ രീതിയിൽ പുറത്തു പോകാത്തതിനെ പല കാരണങ്ങളുണ്ട്. ഫൈബർ കണ്ടന്റ് അടങ്ങിയ ഭക്ഷണങ്ങൾ അധികം കഴിക്കാത്തത്, വെള്ളം കുടിക്കുന്നത് കുറയുന്നതുകൊണ്ട്.
അധികം ചലനം വയറിനകത്ത് ഉണ്ടാകാത്തത് കൊണ്ട് എന്നിവയൊക്കെയാണ് ഇതിന് പ്രധാനമായും കാരണങ്ങൾ ആകുന്നത്. മലം പുറത്തു പോകുന്നതിനെ പ്രധാനമായും 7 രീതിയിൽ തരം തിരിക്കാം. ഇത് പ്രധാനമായും പുറത്തുവരുന്ന മലത്തിന്റെ ഷേപ്പ് അനുസരിച്ചാണ് തരംതിരിക്കുന്നത്. പൈൽസ് ഫിഷർ എന്നീ അസുഖമുള്ളവർക്ക് മലം വളരെ ഡ്രൈ ആയ രീതിയിൽ ഒരു ബോൾ പോലെയാണ് പുറത്തു പോകുക. തുടർന്ന് വീഡിയോ കാണുക.