നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ടാവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുന്ന അവസ്ഥയെക്കുറിച്ച്. ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകൾ ഉണ്ടാക്കുന്നതിനു വേണ്ടിയിട്ടുള്ള ഒരു പദാർത്ഥമാണ്. പക്ഷേ ക്രിയാറ്റിനിൻ എന്നുപറയുന്നത് ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ്. നമ്മൾ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ പ്രോട്ടീൻ വിഘടിച്ച് യൂറിക് ആസിഡും ക്രിയാറ്റിനിൻ എന്ന പദാർത്ഥവും ഉണ്ടാകുന്നു.
രക്തത്തിലെ ഈ ക്രിയാറ്റിനിൻ വൃക്കയിലൂടെ മൂത്രത്തിൽ കൂടിയാണ് പുറന്തള്ളപ്പെടുന്നത്. അതുകൊണ്ടുതന്നെവൃത്തൊക്കെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിക്കഴിഞ്ഞാൽ നമ്മുടെരക്തത്തിൽ ക്രിയാറ്റിനിന്റെ അളവ് കൂടുന്നതാണ്. ബിപി കൂടുന്ന ആളുകളിൽ ക്രിയാറ്റിനിന്റെ അളവും കൂടുന്നതായി കാണാം. അത് എന്തുകൊണ്ടാണെന്ന് വെച്ചാൽ രക്തത്തിലെ ബിപി കൺട്രോൾ ചെയ്യുന്നതിന് വൃക്കയ്ക്കും ഒരു പ്രധാന പങ്കു ഉള്ളതുകൊണ്ടാണ്.
വൃക്കയ്ക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിക്കുമ്പോൾ ഈ പ്രവർത്തനങ്ങളിൽ വ്യത്യാസം വരുന്നു. അതുപോലെതന്നെ ബിപിക്ക് മരുന്നു കഴിക്കുന്ന ആളുകൾ വല്ലപ്പോഴും ഒക്കെ മരുന്ന് കഴിക്കാതെ വിടുന്നതും ക്രിയാറ്റിനിന്റെ അളവ് കൂടുന്നതിന് കാരണമാകാറുണ്ട്. ഷുഗർ കൂടുതലുള്ള ആളുകൾക്കും ക്രിയാറ്റിനിന്റെ അളവ് കൂടുന്നതാണ്. അതെന്തുകൊണ്ടാണെന്ന് വെച്ചാൽ കിഡ്നിയിൽ ഗ്ലോമുറുലാസ് എന്നുള്ള ഒരു അരിപ്പയാണ് ഉള്ളത്.
ഈ അരിപ്പയിൽ കൂടിയാണ് നമ്മുടെ രക്തത്തിലെ വേസ്റ്റ് പദാർത്ഥങ്ങൾ അരിച്ചു മാറ്റുന്നത്. എങ്ങനെ ഷുഗർ കൂടുതലുള്ള ആളുകളിൽ ഈ അരിപ്പ വഴി കൂടുതലായിട്ടുള്ള ഷുഗറിനെ അരിച്ചെടുക്കാൻ പറ്റാതെ വരികയും അത് കിഡ്നിയുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു. ഇങ്ങനെ കിഡ്നിയുടെ പ്രവർത്തനത്തിൽ വ്യത്യാസം വന്നതുകൊണ്ടും ക്രിയാറ്റിനിന്റെ അളവ് കൂടുന്നതാണ്. അതുപോലെ പ്രായമാകുന്ന സമയങ്ങളിൽ നമ്മുടെ ശരീരത്തിന്റെ പല പ്രവർത്തനങ്ങളും മന്ദഗതിയിൽ ആകുന്നതുകൊണ്ട് ക്രിയാറ്റിനിന്റെ അളവ് കൂടാം. തുടർന്ന് വീഡിയോ കാണുക.