എള്ളിന്റെ ജന്മദേശം വരുന്നത് ആഫ്രിക്ക ആണ്. എള്ള് പ്രധാനമായും നാല് തരത്തിലാണ് ഉള്ളത്. കറുത്തത് വെളുത്തത് ചുവന്നത്, ഇളം ചുവപ്പു നിറം ഇതുകൂടാതെ തന്നെ കാരെള്ളൂ, ചെറിയ എള്ള് എന്നിങ്ങനെ രണ്ടുതരം കൂടി ഉണ്ട്. എന്നും തേക്കുന്ന തൈലങ്ങളിൽ ഏറ്റവും നല്ല ഔഷധഗുണമുള്ള തൈലം എള്ളിന്റെയാണ്. ചർമ്മത്തിനും മുടിക്കും വളരെ നല്ലതാണ് ഇത്. എന്നുള്ള പേര് കൂടി ഉണ്ട്.
എള്ളുകൊണ്ടുണ്ടാക്കുന്ന മധുരപലഹാരങ്ങളും മറ്റും നമ്മൾക്ക് ഏറെ പ്രിയപ്പെട്ടത് തന്നെയാണ്. ഇതുകൂടാതെ പല ഭക്ഷണപദാർത്ഥങ്ങളുടെയും രുചി വർദ്ധിപ്പിക്കുന്നതിനായി എള്ള് ഉപയോഗിക്കുന്നുണ്ട്. എള്ളും തേനും എള്ളും ശർക്കരയും ചേർന്ന കോമ്പിനേഷനുകളാണ് പലപ്പോഴും കണ്ടുവരുന്നത്. ഒരു എള്ള് മണിയിൽ ഏകദേശം 50% ത്തോളം തൈലം ആണ് ഉള്ളത്. ഇന്ന് ഔഷധ ആവശ്യങ്ങൾക്കും സോപ്പ് പെയിന്റ് എന്നിവ ഉണ്ടാക്കുന്നതിനും ഉപയോഗിച്ച് വരുന്നു.
ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്ന രാജ്യം ഇന്ത്യ ആണ്. എള്ളെണ്ണ മറ്റു എണ്ണകളുമായി വിധിപ്രകാരം കാച്ചുകയാണെങ്കിൽ വാദവും കഫചന്യവുമായ രോഗങ്ങളെ ശമിപ്പിക്കുവാനുള്ള ശക്തിയുണ്ട്. എള്ള് കൊച്ചുകുട്ടികളുടെ ആഹാരത്തിൽ കൂട്ടിച്ചേർക്കുന്നത് വളരെ നല്ലതാണ്. എള്ള് ശരീരത്തിന് നല്ല ബലവും നല്ല പുഷ്ടിയും നൽകുന്നു.
ബുദ്ധി, മലശോചന, മുലപ്പാൽ, ശരീരപുഷ്ടി എന്നിവ ധാരാളമായി വർദ്ധിപ്പിക്കുന്നു. എള്ള് തലേന്ന് രാത്രി ഒരു ടേബിൾ സ്പൂൺ വെള്ളത്തിൽ ഇട്ട് കുതിർത്തി കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിന് വളരെയധികം ഗുണങ്ങൾ ലഭിക്കുന്നു. ഇത് വെള്ളത്തിലിട്ട് കുതിർത്തിവെള്ളം കളഞ്ഞ് രണ്ടു മൂന്നു ദിവസം വയ്ക്കുകയാണെങ്കിൽ ഇത് മുളച്ചു കിട്ടുന്നതാണ്. ഇതേ രീതിയിലും ഇത് ഉപയോഗിക്കാവുന്നതാണ്. തുടർന്ന് വീഡിയോ കാണുക.