ചുമയും ജലദോഷവും തൊണ്ടവേദനയും കഫക്കെട്ടും എല്ലാം കാലാവസ്ഥ മാറുന്നത് അനുസരിച്ച് ചെറിയ കുട്ടികൾക്കും വലിയവർക്കും എല്ലാം തന്നെ വരുന്ന ഒരു അവസ്ഥയാണ് ഇന്ന് ഉള്ളത് പ്രത്യേകിച്ച് തണുപ്പുകാലം ആരംഭിച്ച തോടുകൂടി ചെറിയ കുട്ടികൾക്കെല്ലാം തന്നെ മാറിമാറി അസുഖങ്ങൾ വന്നുകൊണ്ടിരിക്കുകയാണ് പ്രധാനമായിട്ടും ചുമയും തൊണ്ടവേദനയും ആയിരിക്കും.
കൂടുതൽ ആളുകളും അനുഭവിച്ചുകൊണ്ടിരിക്കുന്നത് അതിന് ഒരു പരിഹാരം ആണ് എന്ന് പറയാൻ പോകുന്നത്. എല്ലാവർക്കും തന്നെ കുടിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു ഡ്രിങ്ക് അല്ലെങ്കിൽ ഒരു ചായ എന്നും പറയാം. ഇത് തയ്യാറാക്കുന്നത് എങ്ങനെയാണ് എന്ന് നോക്കാം ആദ്യം തന്നെ രണ്ട് ഗ്ലാസ് വെള്ളം എടുത്ത് ഒരു പാത്രത്തിൽ ചൂടാക്കുക ചെറുതായി ചൂടായി വരുമ്പോൾ അതിലേക്ക് ചെറുനാരങ്ങ ചെറിയ കഷണങ്ങളാക്കി അരിഞ്ഞത് ഇട്ടുകൊടുക്കുക.
നന്നായി തിളച്ചു വരുമ്പോൾ ഇഞ്ചി ഇട്ടു കൊടുക്കുക ശേഷം അതിലേക്ക് ചായപ്പൊടി ഇട്ടുകൊടുക്കുക ഒരു ടീസ്പൂൺ കുരുമുളകുപൊടി ചേർത്തു കൊടുക്കുക അടച്ചുവെച്ച് നല്ലതുപോലെ തിളപ്പിക്കുക വെള്ളത്തിന്റെ നിറമെല്ലാം മാറി വരുന്ന സമയത്ത് നിങ്ങൾക്ക് പകർത്തി വയ്ക്കാവുന്നതാണ് നന്നായി ചൂടാറി കഴിയുമ്പോൾ തേൻ ചേർത്ത് നിങ്ങൾക്ക് കുടിക്കാം.
അതുപോലെ തന്നെ ചെറിയ ചൂടോടെ തേനോ പഞ്ചസാര ഒന്നും ചേർക്കാതെ കുടിക്കുകയും ചെയ്യാം ഇതിലേക്ക് നിങ്ങൾക്ക് ശർക്കരയും ചേർത്ത് ഉപയോഗിക്കാവുന്നതാണ്. ഒരു മണിക്കൂർ കൊണ്ട് തന്നെ നിങ്ങൾക്ക് നല്ല ഭേദം ഉണ്ടാകുന്നതായിരിക്കും തൊണ്ടവേദനയും ചുമയും ഉടനെ തന്നെ പോകുന്നതും ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.