മാസമുറ ഒരു തെറ്റിയ ഒരു സ്ത്രീ അല്ലെങ്കിൽ ഒരു പെൺകുട്ടി ഡോക്ടറെ സമീപിക്കുകയാണെങ്കിൽ സാധാരണഗതിയിൽ സ്കാൻ ചെയ്യാനായി പറയും അത് ചെയ്തു കഴിഞ്ഞാൽ അണ്ഡാശയത്തിൽ മുഴകൾ ഉണ്ട് ഇല്ലെങ്കിൽ സിസ്റ്റുകൾ ഉണ്ട് എന്നെല്ലാം റിപ്പോർട്ട് നോക്കി ഡോക്ടർമാർ പറയും. ഇതാണ് പൊതുവെ പിസിഒഡി പിസിഒഎസ് അറിയപ്പെടുന്നത്. ഇവർക്ക് പ്രധാനമായിട്ടും ശരീരത്തിൽ രോമത്തിന്റെ വളർച്ച കൂടുതലായി കാണപ്പെടും.
പുരുഷ ഹോർമോൺ വളരെ കൂടുതലായിരിക്കും സ്ത്രീ ഹോർമോൺ കുറവായിരിക്കും അതുപോലെ മുടികൊഴിച്ചിൽ ഉണ്ടാകും അടിവയറ്റിൽ രോമവളർച്ച കാണപ്പെടാറുണ്ട് ചിലർക്ക് അമിതമായ വണ്ണം ചിലർക്ക് അമിതമായ ക്ഷീണം അനുഭവപ്പെടും. അതുപോലെ ആർത്തവ സമയത്ത് അതികഠിനമായ വേദനയായിരിക്കും അനുഭവിക്കുന്നത്. ഇതുപോലെ ലക്ഷണങ്ങൾ ഉണ്ടായ ഒരു പെൺകുട്ടിക്ക് സാധാരണ ഗതിയിൽ മരുന്നുകൾ കൊടുത്ത് അതിനെ കൺട്രോൾ ചെയ്യുകയാണ് ചെയ്യാറുള്ളത്.
സാധാരണഗതിയിൽ പിസിഒഡി ഉള്ള എല്ലാ സ്ത്രീകൾക്കും പൊണ്ണത്തടി കണ്ടു വരാറുണ്ട് തടി ഉള്ള ഏതൊരു വ്യക്തിക്കും അവരുടെ ഷുഗർ ലെവൽ കൂടുതലായിരിക്കും. അതുകൊണ്ടുതന്നെ ഇതിനെ കുറയ്ക്കാനുള്ള മരുന്നായിരിക്കും ഡോക്ടർമാർ ആദ്യം തരുന്നത്. ശരീരത്തിൽ അന്നജത്തിന്റെ അളവ് വർധിക്കുന്നത് കൊണ്ടാണ് പൊണ്ണത്തടി ഉണ്ടാകുന്നത് അതുപോലെ അതിനെ അനുപാതികമായി ശരീരത്തിൽ ഇൻസുലിന്റെ ഉത്പാദനം വർദ്ധിപ്പിക്കും.
ഇത് കുറയ്ക്കുക എന്ന് പറയുന്നത് കൃത്യമായ വ്യായാമം ചെയ്യുകയും അതുപോലെ ഭക്ഷണകാര്യത്തിൽ ക്രമീകരണങ്ങൾ ചെയ്യുകയും ചെയ്താൽ കാർബോഹൈഡ്രേറ്റിന്റെ അളവ് ശരീരത്തിൽ കുറയ്ക്കാനായി സാധിക്കും. അതുവഴി ഇൻസുലിന്റെ അളവ് കുറയ്ക്കുകയും ചെയ്യാം അതിനായി ആദ്യം ചെയ്യേണ്ടത് ഭക്ഷണത്തിൽ നിന്നും അരി ഗോതമ്പ് മധുര പലഹാരങ്ങൾ എന്നിവയെല്ലാം ഒഴിവാക്കുക. അതിലൂടെ പിസിഒഡിഎയും എളുപ്പത്തിൽ കുറയ്ക്കാം.