കുടുംബ ക്ഷേത്രത്തിലോ ദേവീക്ഷേത്രത്തിലോ മുടങ്ങാതെ നടത്തേണ്ട വഴിപാട്. പുതുവർഷം ആരംഭിക്കുന്നതിനു മുൻപ് നടത്തു.

ഓരോ തുടക്കവും ഓരോ പ്രതീക്ഷയാകുന്നു ഇതുവരെ അനുഭവിച്ച ദുഃഖങ്ങളും ദുരിതങ്ങളും മാറി പുതിയ അവസരങ്ങൾ ജീവിതത്തിൽ വരുമെന്ന് ശുഭമായ പ്രതീക്ഷ തൊഴിൽ ലഭിക്കാത്തവർ ആണെങ്കിൽ തൊഴിൽ ലഭിക്കും എന്ന പ്രതീക്ഷ വിവാഹം നോക്കുന്നവർക്ക് നടക്കും എന്ന പ്രതീക്ഷ വീട് വസ്തു വാഹനം എന്നിവ എന്തെല്ലാം ആഗ്രഹിക്കുന്നുവോ അതെല്ലാം നടക്കുമെന്ന് ശുഭമായ പ്രതീക്ഷ ഏവരും വച്ചുപുലർത്തുന്നത് ആകുന്നു.

അതുകൊണ്ടുതന്നെ പ്രതീക്ഷയോടെ ഒരു പുതിയ വർഷം വരാൻ പോകുന്നു എന്ന് തന്നെ പറയാം. പുതിയ വർഷം ആരംഭിക്കുന്നതിനു മുൻപായി എല്ലാവർക്കും സർവൈശ്വര്യം ഉണ്ടാകുന്നതിനുവേണ്ടി ചെയ്യേണ്ട കുറച്ചു വഴിപാടുകളെ പറ്റിയാണ് പറയാൻ പോകുന്നത്. നമ്മളിൽ ഈശ്വരന്റെ അനുഗ്രഹം വർദ്ധിക്കുവാനും അതുപോലെ ഭാഗ്യങ്ങൾ ഉണ്ടാകുവാനും എല്ലാം സാധിക്കും. എല്ലാവരുടെയും പ്രാധാന്യം അർഹിക്കുന്ന ക്ഷേത്രം കുടുംബ ക്ഷേത്രം ആകുന്നു.

അവിടെ പ്രാർത്ഥിക്കാതെ മറ്റെവിടെ പ്രാർത്ഥിച്ചാലും നിങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നതല്ല. കുടുംബത്തിലെ എല്ലാവരുടെ പേരിലും അർച്ചന നടത്തുക എന്ന കാര്യമാണ് ആദ്യം കുടുംബക്ഷേത്രത്തിൽ ചെയ്യേണ്ട കാര്യം ഇങ്ങനെ ചെയ്യുന്നത് ഏറ്റവും ശുഭകരമാണെന്ന് മനസ്സിലാക്കുക അതോടൊപ്പം എണ്ണയും വിളക്കും തിരിയും എല്ലാം തന്നെ അവിടേക്ക് നൽകുക. കുടുംബത്തിലെ എല്ലാവരുടെ പേരിലും അർച്ചന നടത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

അതുപോലെ എല്ലാവരുടെയും തലയ്ക്ക് ഒഴിഞ്ഞ നാണയം കുടുംബക്ഷേത്രത്തിൽ കൊണ്ടുപോയി ഇടുന്നതും ക്ഷേത്രത്തിൽ നിന്നുള്ള ഒരുപിടി മണ്ണ് വീട്ടിലേക്ക് കൊണ്ടുവന്ന അത് ഒരു തുണിയിൽ പൊതിഞ്ഞ് പൂജാമുറിയിലോ അല്ലെങ്കിൽ പ്രധാന വാതിലിന്റെ മുൻവശത്ത് കെട്ടിവയ്ക്കുന്നത് എല്ലാം കുടുംബദേവതയുടെ ദേവന്റെയോ അനുഗ്രഹം നിങ്ങളിൽ എപ്പോഴും ഉണ്ടാകുവാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Scroll to Top