നമ്മുടെ വീട്ടിൽ എല്ലാം സുലഭമായി കാണപ്പെടുന്ന ഒന്നാണ് കറിവേപ്പില. രാവിലെ തന്നെ കറിവേപ്പില ഒരു ചായ പോലെ വച്ച് അതിന്റെ വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്. വീട്ടിൽ തന്നെയുള്ള കറിവേപ്പില ഉപയോഗിക്കാൻ നോക്കുക കടയിൽ നിന്നും വാങ്ങുന്നത് ഗുണത്തേക്കാൾ ഉപരി നാലിരട്ടി ദോഷമാണ് നമ്മൾക്ക് ചെയ്യുക. ഇത് തയ്യാറാക്കുന്നതിനായി രണ്ടോ മൂന്നോ അല്ലി കറിവേപ്പില പൊട്ടിച്ചെടുക്കുക.
ഒന്നോ അല്ലെങ്കിൽ രണ്ടു ഗ്ലാസ് വെള്ളം എടുക്കുക. അതിലേക്ക് കറിവേപ്പില ഇട്ട് ചൂടാക്കാൻ വയ്ക്കുക. വെള്ളം നല്ലപോലെ തിളക്കാൻ ശ്രദ്ധിക്കുക എങ്കിൽ മാത്രമേ കറിവേപ്പില എല്ലാ ഗുണങ്ങളും വെള്ളത്തിലേക്ക് കിട്ടുകയുള്ളൂ. കറിവേപ്പില ഇങ്ങനെ പച്ച വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് താല്പര്യമുണ്ടെങ്കിൽ കാപ്പിപ്പൊടിയോ ചായപ്പൊടിയോ ചേർക്കാവുന്നതാണ്.
മധുരം ഇതിൽ ഇടാൻ പാടുള്ളതല്ല. വീട്ടിൽ നിന്നും പൊട്ടിച്ച കറിവേപ്പില ആയതിനാൽ ഇതിന്റെ അല്ലിയുടെ തണ്ട് വരെ നമുക്ക് ഇട്ട് തിളപ്പിക്കാം. കടയിൽ ഉള്ളതാണെങ്കിൽ വിഷാംശം അടിച്ചത് ആയിരിക്കും കിട്ടുക. അതുപോലെതന്നെ കറിവേപ്പില ഇട്ട് തിളപ്പിച്ച എണ്ണ നമ്മുടെ തലമുടി കറുപ്പ് ആകാനും നല്ല വളർച്ചയ്ക്കും സഹായിക്കുന്ന ഒന്നാണ്. രാവിലെ തന്നെ ഇത് വെറും വയറ്റിൽ കുടിക്കാൻ ശ്രദ്ധിക്കുക.
ഇത് തവണ സംബന്ധമായ എല്ലാ പ്രശ്നങ്ങളും മാറ്റുന്നതാണ്. വെള്ളം നല്ലപോലെ തിളയ്ക്കുമ്പോൾ കറിവേപ്പില കുഴഞ്ഞു വരുന്നതായിട്ട് നമ്മൾക്ക് കാണാം. ഇങ്ങനെ നല്ലോണം തിളക്കുമ്പോൾ പച്ച കളറുള്ള ഇല ഒരു മഞ്ഞ കളർ കലർന്ന ഓറഞ്ച് നിറത്തിലേക്ക് മാറി വരുന്നത് കാണാം. ഭാഗമായതിനുശേഷം ഇത് നമ്മൾക്ക് കുടിക്കാൻ പറ്റിയ ചൂടിലേക്ക് തണുക്കാൻ വയ്ക്കുക. തുടർന്ന് വീഡിയോ കാണുക.