നല്ല ശക്തിയേറിയതും ഉള്ളുള്ള മുടിക്കും കറിവേപ്പില ഇതുപോലെ ഉപയോഗിച്ച് നോക്കൂ.

ഒട്ടുമിക്ക ആളുകളുടെയും സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ് മുടി. നമ്മൾക്ക് എന്തെങ്കിലും ചെയ്യുന്നതിനും കോൺഫിഡൻസ് ലഭിക്കുന്നതിനും നമ്മുടെ സൗന്ദര്യവും മുടിയും വളരെയധികം സ്വാധീനിക്കുന്നുണ്ട്. മുടി ഒന്ന് കുഴഞ്ഞുപോകുമ്പോൾ തന്നെ ഒട്ടുമിക്ക ആളുകളും വിഷമിക്കുന്നത് നമ്മുടെ ഇടയിൽ കാണാം. മുടി കൊഴിയുന്നത് വഴി ആളുകൾ കൂടുന്നിടത്ത് പോകാതിരിക്കുക മുടി മറക്കാൻ ശ്രമിക്കുക ഒട്ടുമിക്ക ആളുകളും ചെയ്യുന്നതാണ്.

നമ്മൾക്ക് മുടികൊഴിച്ചിൽ തടയുന്നതിനായി ഒരു പാക്ക് റെഡിയാക്കാൻ സാധിക്കും വീട്ടിൽ തന്നെ. ഇതു മുടികൊഴിച്ചിൽ മാറാനും കൂടി തഴച്ചു വളരുന്നതിനും സഹായിക്കുന്ന ഒന്നാണ്. ഇത് കുളിക്കുന്നതിനു അരമണിക്കൂർ മുന്നേ അപ്ലൈ ചെയ്ത ശേഷം കഴുകി കളയാവുന്നതാണ്. ഷാമ്പു ഒന്നും ചെയ്യേണ്ട ആവശ്യം വരുന്നില്ല അല്ലാതെ തന്നെ കഴുകി കളയാവുന്നതാണ്. ഇതിനായി നമ്മൾ അല്പം കറിവേപ്പില എടുക്കുക കുറച്ച് കറ്റാർവാഴയും കട്ട് ചെയ്ത് എടുക്കുക.

കറ്റാർവാഴയുടെ തൊലി കളയണമെന്നില്ല നമ്മൾ ഇത് മിക്സിയിലിട്ട് അരക്കുകയാണ് ചെയ്യുക. പിന്നെ തലേദിവസത്തെ കഞ്ഞിവെള്ളം ഒരു ബൗളിൽ എടുക്കുക. തലേദിവസത്തെ ഇല്ലെങ്കിൽ ആ ദിവസം തന്നെ വച്ചിട്ടുള്ള കഞ്ഞിവെള്ളം എടുത്താലും മതിയാകും. ഇവ മൂന്നും കൂടി നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇത് നമ്മൾക്ക് അരച്ചെടുത്തതിനു ശേഷം എണ്ണ തേച്ചതിനു ശേഷമോ തേക്കാം അല്ലെങ്കിൽ നേരിട്ട് കുളിക്കുന്നതിനു മുന്നേ തേക്കുകയോ ചെയ്യാം.

ഇത് മുടിയിലും മുടിയുടെ തലയോട്ടിയിലും നന്നായി തേച്ചുപിടിപ്പിച്ചു 30 മിനിറ്റ് കഴിഞ്ഞാൽ കഴുകിക്കളയാവുന്നതാണ്. നമുക്കെല്ലാവർക്കും അറിയാം കറിവേപ്പില മുടി വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ്. അതുപോലെതന്നെ ആലോവേരയും മുടികൊഴിച്ചിൽ തടയുന്നതിനും മുടി തഴച്ചു വളരുന്ന സഹായിക്കുന്ന ഒന്നാണ്. തുടർന്ന് വീഡിയോ കാണുക.

Scroll to Top