മുതിര കൊണ്ടുള്ള കിഴിപ്രയോഗം മതി മുട്ടുവേദനയും നടുവേദനയും മാറാൻ.

പ്രായഭേദം എന്നെ ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന അസുഖങ്ങളാണ് കാൽമുട്ട് വേദന കൈമുട്ട് വേദന നടുവേദന. നമ്മൾക്ക് മുതിര വച്ച് വളരെ എളുപ്പത്തിൽ ഈ വേദനകൾ മാറ്റാൻ കഴിയുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു പിടി മുതിര ചേർക്കുക. അതിനുശേഷം അതേ അളവിൽ ഒരുപിടി കല്ലുപ്പ് ഇതിലേക്ക് ചേർക്കുക. രണ്ടും ഒന്ന് മിക്സ് ചെയ്തതിനുശേഷം ചൂടാക്കി എടുക്കുക. നോൺസ്റ്റിക്കിന്റെ പാത്രമോ അല്ലെങ്കിൽ പഴയ മൺചട്ടിയിലോ ഇത് ചൂടാക്കാം.

ഇത് നമ്മൾ ചൂടാക്കാൻ വേണ്ടി ഇടുന്ന സമയത്ത് വെള്ളത്തിന്റെ നനവ് പോലെ കാണും പക്ഷേ അത് തുടർച്ചയായി ചൂടാക്കുമ്പോൾ നല്ല ഡ്രൈ ആയി കിട്ടും. നല്ല മൊരിഞ്ഞ മണം വരുന്നത് വരെ ഇത് തുടർച്ചയായി ഇളക്കുക. കുറച്ചു മുരിഞ്ഞതിനു ശേഷം ഗ്യാസ് ഓഫ് ആക്കി ഒരു വലിയ കോട്ടന്റെ തുണിയിലേക്ക് ഇത് ഇടുക. തുണിയിലേക്ക് ഇട്ടതിനുശേഷം ഇതിനെ ഒരു കിഴി രൂപത്തിൽ കെട്ടിയെടുക്കുക.

ഇങ്ങനെ കിഴിയാക്കി എടുക്കുമ്പോൾ അതിൽ നിന്നും ഇവ പുറത്തു പോകാതിരിക്കാനും ചൂട് കയ്യിലേക്ക് ആവാതിരിക്കാനും നല്ലതാണ്. ഈ കിഴി കെട്ടേണ്ടത് നല്ല ചൂടോടെ വേണം കെട്ടാൻ. ഈ ചൂട് കഴിയുന്ന നമുക്ക് എവിടെയാണ് വേദനയുള്ളത് കയ്യിലാണോ കാലിൽ ആണോ നടുവിലാണ് എങ്കിൽ അവിടെ ഇങ്ങനെ പതുക്കെ പതുക്കെ അമർത്തുക.

കിഴിയുടെ ചൂട് കുറഞ്ഞു വരുമ്പോൾ മൺചട്ടിയിൽ വച്ച് വീണ്ടും ചൂടാക്കാവുന്നതാണ്. അപ്പോൾ കിഴിയെ കെട്ടഴിക്കണമെന്നില്ല കിഴിയെ അങ്ങനെ തന്നെ വച്ച് ചൂട് ആക്കാവുന്നതാണ്. കിഴി ചൂടാക്കിയതിനു ശേഷം പെട്ടെന്ന് തന്നെ നമ്മുടെ ശരീരഭാഗത്തേക്ക് വയ്ക്കരുത് ആദ്യം തന്നെ കൈപ്പത്തിയിൽ ഒന്ന് ആ തൊട്ടു നോക്കിയതിനുശേഷം വേണം ചൂട് ഭാഗമാണെന്ന് നോക്കിയിട്ട് വയ്ക്കാൻ. തുടർന്ന് വീഡിയോ കാണുക.

Scroll to Top