ദഹന പ്രശ്നങ്ങൾക്ക് മൂന്നുദിവസംകൊണ്ട് പരിഹാരം വേണോ ഈ ഒറ്റമൂലി ഒന്നു ഉപയോഗിച്ച് നോക്കൂ

ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ദഹന പ്രശ്നങ്ങൾ ആണ് പുളിച്ചു തികട്ടൽ,ആസിഡിറ്റി, മലബന്ധം എന്നിവ. ഇങ്ങനെ പ്രശ്നവുമായി വരുന്ന രോഗികൾക്ക് ആയുർവേദ ഡോക്ടർമാർ നിർദ്ദേശിക്കുന്ന ഒറ്റമൂലി പോലെയുള്ള ഒരു മരുന്നാണ് മുക്കുടി മരുന്ന്. ദഹനസംബന്ധമായ അസുഖങ്ങൾ മാറ്റാൻ നിങ്ങൾ എപ്പോഴും ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നവർ ആണെങ്കിൽ ഈ മുക്കുടി മരുന്ന് ഉപയോഗിച്ച് മൂന്ന് ദിവസം കൊണ്ട് നിങ്ങൾക്ക് അസുഖം മാറ്റാവുന്നതാണ്.

ഇതുണ്ടാക്കുന്നതിനായി മഞ്ഞളിന്റെ നീര് 20ml, പുളിയാറിലയുടെ നീര് 20ml, ഒരു ഗ്രാം കുടകപലയുടെ അരി, കുരുമുളക് ഒരു ഗ്രാം, കോതപാല അരി രണ്ട് ഗ്രാം, അയമോദകം 2 ഗ്രാം, ചുക്ക് രണ്ട് ഗ്രാം, ഉലുവ രണ്ട് ഗ്രാം,മഞ്ഞൾപ്പൊടി 2 ഗ്രാം, ഇന്ദുപ്പ് രണ്ടു നുള്ള്, മോര് 150 ഗ്രാം എന്നിവയാണ്. ആദ്യം തന്നെ രണ്ടു നീരുകളും മോരുമായി മിക്സ് ചെയ്യുക. അതിലേക്ക് ബാക്കിയുള്ള പൊടികൾ ഇളക്കി നന്നായി മിക്സ് ചെയ്യുക.

പിന്നീട് ആവശ്യത്തിന് ഇന്ദുപ്പ് ചേർക്കുക. ഇത് മോര് കാച്ചുന്ന പോലെ ചൂടാക്കിയെടുത്ത് അരിച്ച് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് മൂന്ന് ദിവസം കൊണ്ട് ദഹനപ്രക്രിയമായ എല്ലാ അസുഖവും മാറുന്നതിന് സഹായിക്കുന്നു. പൈൽസ് പോലെയുള്ള അസുഖം ഉള്ളവർക്ക് മോര് കുടിക്കുന്നത് ശരീരത്തിന് അകത്തെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

അതുപോലെതന്നെ ചുക്ക് ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് വയറിനകത്തെ ആന്റി ഇൻഫ്ളമേഷൻ പ്രവർത്തികൾക്ക് വളരെയധികം സഹായിക്കുന്നു. അഞ്ചു വയസ്സിനുള്ള മുകളിലേക്കുള്ള എല്ലാ കുട്ടികൾക്കും അല്ലെങ്കിൽ മുതിർന്നവർക്കും ഇത് ഉപയോഗിക്കാവുന്നതാണ്. പ്രായമുള്ളവരിൽ ഇത് മൂന്നുദിവസം എല്ലാ മാസവും കഴിക്കുന്നത് വളരെ ശക്തി ഏറിയ ദഹന വ്യവസ്ഥയ്ക്ക് സഹായിക്കുന്നു. തുടർന്ന് വീഡിയോ കാണുക

Scroll to Top