മധുരം കഴിക്കാൻ പറ്റാതെ വിഷമിച്ചിരിക്കുന്ന ഷുഗർ പേഷ്യന്റ് ആണോ നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഈ പഴം കഴിക്കാം ഷുഗർ കൂടില്ല

നമ്മുടെ ഇടയിൽ ഉള്ള ഷുഗർ പേഷ്യന്റുകളായ ഒട്ടുമിക്ക ആളുകളും പറയുന്നതാണ് ഫ്രൂട്ട്സ് അല്ലെങ്കിൽ ജ്യൂസ് എന്നിവ കഴിക്കാൻ പറ്റാത്തതു. ഇങ്ങനെയുള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ പഴമാണ് മൾബറി. മൾബറിക്ക് നമ്മുടെ ദഹനപ്രക്രിയയെ വളരെയധികം സഹായിക്കാൻ കഴിയുന്നു. ഏത് ഭക്ഷണവും കഴിച്ചു കഴിഞ്ഞാൽ ഷുഗർ കൂടുമോ എന്ന് പേടിച്ചു നിൽക്കുന്നവർക്ക് കഴിക്കാൻ പറ്റിയ ഒരു പഴമാണ് ഇത്.

ഇന്ത്യയിൽ ഒട്ടാകെ 10 12 ഇനങ്ങളിലായി മൾബറി കാണപ്പെടുന്നു. ലോകത്തിൽ തന്നെ നൂറ്റമ്പതിൽ പരം ചെടികൾ കാണപ്പെടുന്നു. മൾബറി മൂന്നു തരത്തിൽ ആണുള്ളത് ചുവപ്പ്, കറുത്തതു,വെളുത്തതു എന്നിവയാണ്. മൾബറി വളരെയധികം പ്രോട്ടീൻ റിച്ച് ആയതുകൊണ്ടുതന്നെ ലിവർപേഷൻസിനും ഷുഗർ പേഷ്യൻസിനും കഴിക്കാൻ പറ്റിയ ഒന്നാണ്. മൾബറി മുഖത്തെ മുറിവുകൾ മാറ്റുന്നതിനും യുവത്വം നിലനിർത്തുന്നതിനുംസഹായിക്കുന്നു.

നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന രാസപ്രവർത്തനങ്ങളുടെ ഫലമായി എന്തെങ്കിലും ബുദ്ധിമുട്ടുകൾ ദഹനപ്രക്രിയയായി ബാധിക്കുകയാണെങ്കിൽ അത് പരിഹരിക്കാൻ മൾബറിക്ക് കഴിയുന്നതാണ്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കാനും മൾബറി സഹായിക്കുന്നു. രോഗപ്രതിരോധശേഷിക്ക് വേണ്ടി നമ്മൾ ഓറഞ്ച് പോലെ ഉള്ള ഫ്രൂട്ട്സുകൾ കഴിക്കാൻ പറയാറുണ്ട് അതുപോലെതന്നെ മൺബറയും ഇതിന് പറ്റി ഒന്നാണ്.

അതുപോലെതന്നെ പെട്ടെന്നുണ്ടാകുന്ന അകാലനര, മുടി പൊട്ടിപ്പോകൽ, മുടിയുടെ ആരോഗ്യം എന്നിവയ്ക്കും ഒരു സഹായിക്കുന്നു. പ്രായമായവരിലും ചെറുപ്പക്കാരിലും കണ്ണിനുണ്ടായി വരുന്ന പല പ്രശ്നങ്ങളെയും ഒരുവിധത്തിൽ തടഞ്ഞു നിർത്താൻ മൾബറിക്ക് സാധിക്കും. മൾബറിൽ വൈറ്റമിൻസും മറ്റു പോഷക വസ്തുക്കളും അടങ്ങിയിട്ടുള്ളത് കൊണ്ട് ഹൃദയത്തിന് വളരെ നല്ലതാണ്. മൾബറിൽ കൊടുപ്പിന്റെ അംശം വളരെയധികം കുറവായതുകൊണ്ട് കൊളസ്ട്രോൾ ഉള്ളവർക്കും കഴിക്കാവുന്ന ഒരു പഴമാണ്. മൾബറി രക്തത്തിലെ ചീത്ത കൊളസ്ട്രോൾ ആയ എൽഡിഎല്ലി നെ കുറയ്ക്കാൻ സഹായിക്കുന്നു

Scroll to Top