കണക്കുകൾ പ്രകാരം ജീവിതത്തിൽ എപ്പോഴെങ്കിലും മൂന്നിൽ ഒരാൾക്കെങ്കിലും വരാവുന്ന ഒരു പ്രശ്നമാണ് കിഡ്നി സ്റ്റോൺ എന്ന് പറയുന്നത് കൃത്യസമയത്ത് കൃത്യമായ ചികിത്സ ലഭിച്ചില്ല എങ്കിൽ അത് വൃക്ക തകരാറു വരെ സംഭവിക്കാൻ ഇടയാകുന്നതായിരിക്കും അതുകൊണ്ട് പൊതുജനങ്ങൾക്കിടയിൽ ഈ രോഗത്തിനെ പറ്റിയുള്ള അറിവുകൾ പകർന്നു നൽകുന്നതും ആണ് ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം.
അടിവയറിന് വേദന നടുവേദന വയറിന്റെ ഒരു ഭാഗത്തേക്ക് മാത്രം വേദന തുടങ്ങിയതെല്ലാം തന്നെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ് കൂടാതെ ഇടയ്ക്ക് ഇടയ്ക്ക് മൂത്രമൊഴിക്കുക മൂത്രത്തിൽ രക്തത്തിന്റെ അംശം ഉണ്ടാവുക മൂത്രത്തിന്റെ അളവ് കുറയുക ഇതെല്ലാം ഇതിന്റെ മറ്റു ലക്ഷണങ്ങളാണ് ഇത്തരം രോഗലക്ഷണങ്ങൾ ഉള്ളവർ ഉടനെ തന്നെ ചികിത്സ നടത്തേണ്ടതാണ്.
അസുഖം കണ്ടുപിടിക്കാൻ കാലതാമസം ഉണ്ടാകുമ്പോൾ അത് കിഡ്നി തകരാറിലേക്ക് നയിക്കുന്നതായിരിക്കും. ഭക്ഷണത്തിൽ ഓക്സിലേറ്റിന്റെ ഘടകം കൂടിയ ഭക്ഷണങ്ങൾ ഒഴിവാക്കുക. പുറത്തു നിന്നും കഴിക്കുന്ന പാനീയങ്ങൾ എന്നിവയെല്ലാം കഴിക്കുന്നത് ഒഴിവാക്കുക. ആ കൂടാതെ അമിതമായി പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. അതുപോലെ അമിതമായിട്ടുള്ള ഭാരം ഉള്ളവരാണെങ്കിൽ അതും കുറയ്ക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ദിവസവും നല്ലതുപോലെ വെള്ളം കുടിക്കുക പ്രായപൂർത്തിയായ ഒരു വ്യക്തി നാല് ലിറ്റർ വരെ വെള്ളം കുടിക്കേണ്ടതാണ് വെള്ളം കുടിക്കാതിരിക്കുമ്പോൾ മൂത്രക്കല്ല് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് ഇത്തരം കല്ലുകളെയെല്ലാം പൊടിച്ച് ഇല്ലാതാക്കുന്ന ചികിത്സാരീതികൾ എല്ലാം ലഭ്യമാണ് അതുകൊണ്ടുതന്നെ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ഡോക്ടറെ സമീപിക്കുക.