നമുക്കറിയാം കാലാവസ്ഥ മാറ്റം ഉണ്ടായാലോ അല്ലെങ്കിൽ വിയർപ്പ് തട്ടിയാൽ പോലും അലർജി കണ്ടുവരുന്ന ആളുകൾ നമുക്ക് ചുറ്റുമുണ്ട്. അലർജി പ്രധാനമായിട്ടും തുമ്മൽ ജലദോഷം എന്നിവ കൊണ്ട് മാത്രമല്ല കാണുന്നത് സോറിയാസിസ് പോലെയുള്ള ഗുരുതരമായ അസുഖങ്ങൾ പോലും അലർജിയുടെ ഭാഗമാണ്. അലർജി ഒരു ഹൈപ്പർ സെൻസിറ്റീവ് കണ്ടീഷനാണ് നമ്മുടെ ശരീരം പെട്ടെന്ന് റിയാക്ട് ചെയ്യുന്ന ഒരു അവസ്ഥയാണ്.
ഇതിന്റെ മൂല കാരണം എന്ന് പറയുന്നത് അവരുടെ ആന്തരിക അവയവങ്ങൾക്ക് എന്തെങ്കിലും കേടുപാടുകൾ സംഭവിച്ചു കാണും രണ്ടാമത് ആയിട്ട് ഏറ്റവും കൂടുതൽ കണ്ടുവരുന്ന കാരണം വൻകുടലിൽ ഉള്ള പ്രശ്നങ്ങൾ. പ്രധാനമായിട്ടും വിരശല്യം ആകാം. അതുപോലെ കുടലിലെ ബാക്ടീരിയകളിൽ വരുന്ന ഏറ്റക്കുറച്ചിലുകൾ. ആസ്മയ്ക്ക് പോലും വളരെ ഗുരുതരമായിട്ടുള്ള ഒരു കാരണമായി വരുന്നത്.
കുടലിലെ ബാക്ടീരിയകളുടെ അളവിൽ ഉണ്ടാകുന്ന വ്യതിയാനമാണ്. ഇതിനെ പരിഹാരമായിട്ട് പ്രൊ ബയോട്ടിക്കുകൾ ശരീരത്തിൽ വേണം അതിനുവേണ്ടിയിട്ടുള്ള മരുന്നുകളോ ഭക്ഷണ സാധനങ്ങളും നമുക്ക് അതിനു വേണ്ടി കഴിക്കാവുന്നതാണ്. ഉപ്പിലിട്ട മാങ്ങ നെല്ലിക്ക എന്നിവയെല്ലാം നല്ല പ്രോബയോട്ടിക്കുകൾ ആണ് അതെല്ലാം കഴിക്കാവുന്നതാണ്. അതോടൊപ്പം തന്നെ പച്ചക്കറികൾ വഴുതനങ്ങ വെണ്ടയ്ക്ക എന്നിവയെല്ലാം തന്നെ.
നല്ല ഫൈബർ അടങ്ങിയതാണ് ഇത് നല്ല ബാക്ടീരിയകൾ ഉണ്ടാകാൻ വളരെ സഹായിക്കും. അതുപോലെതന്നെ ഒരുപാട് പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കാവുന്നതാണ്. ഇതെല്ലാം തന്നെ അലർജിയുടെ രോഗകാരണങ്ങൾ മനസ്സിലാക്കി വേണം ചെയ്യുവാൻ എപ്പോഴും മരുന്നു തന്നെ കഴിച്ച് ഭേദമാക്കേണ്ട കാര്യമില്ല ഭക്ഷണ ശീലത്തിൽ മാറ്റങ്ങൾ വരുത്തിയും നല്ല രീതിയിലൂടെയും നമുക്ക് അലർജി പ്രശ്നങ്ങളെ മാറ്റുകയും ചെയ്യാം.