കമ്പോസ്റ്റ് വളമായി പോലും ഈ ചെടിയെ ഉപയോഗിക്കരുത് കണ്ടാൽ തന്നെ നശിപ്പിച്ചു കളയുക.

ഈ ചെടി ഒട്ടുമിക്ക ആളുകളും കണ്ടിട്ടുണ്ടാവും. മഞ്ഞപ്പൂക്കൾ നല്ല തിളക്കമുള്ള പച്ചയില. ഇലയുടെ അരികുവശങ്ങൾ വാളുപോലെ കട്ടിങ് ഉള്ളതാണ്. ഈ ചെടി കാണാൻ നല്ല ഭംഗിയാണെങ്കിലും ഇത് നമ്മൾക്ക് ഒരു ഉപദ്രവകാരിയാണ്. നമ്മൾ ഒട്ടുമിക്ക ആളുകളും ഈ ചെടി കണ്ടിട്ടുണ്ടാവും കാരണം ഇത് കൂട്ടമായി ഒരു വലിയ സ്ഥലത്ത് പടർന്നു വരികയാണ് ചെയ്യുക.

ഇത് ഒരു സ്ഥലത്ത് വന്നു കഴിഞ്ഞാൽ ആ സ്ഥലം മൊത്തം വ്യാപിക്കുന്നു. ഈ ചെടി നമ്മുടെ വീടിന്റെ പരിസരത്ത് കണ്ടാൽ ഉടനെ തന്നെ അതിനെ വേരോടെ പിഴുതു കളയണം. അത്രയ്ക്ക് അപകടകാരിയാണ് ഈ ചെടി കാണാൻ ഭംഗിയുണ്ടെങ്കിലും. ഇത് ആകെ കൂടി ഒരു ചെടി മാത്രം ഉണ്ടായാൽ മതി ആ സ്ഥലം മുഴുവനും വ്യാപിക്കാൻ. സ്ഫഗ്നെറ്റികോള ട്രൈലോബാറ്റ എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം.

വേറെയും പേരുകൾ ഇതിനു ഉണ്ട് അമ്പിളി പൂവ്, യെല്ലോ ക്രീപ്പിങ് ഡെയ്സി, ട്രിലിംഗ് ഡെയ്സി എന്നിങ്ങനെ. പെട്ടെന്ന് ഒന്നും നശിപ്പിക്കാൻ കഴിയാത്ത ഒരു കളച്ചെടിയാണ് ഇത്. നമ്മുടെയൊക്കെ തോട്ടങ്ങളിലും മറ്റും കയറിപ്പറ്റി കഴിഞ്ഞാൽ ഇത് നശിപ്പിക്കാൻ വളരെ ബുദ്ധിമുട്ടായിരിക്കും. മദ്ധ്യാ അമേരിക്കയിൽ നിന്നോ തെക്കേ അമേരിക്കയിൽ നിന്ന് ആണ് ഇത് നമ്മുടെ നാട്ടിൽ വന്നെത്തിയതെന്ന് കരുതപ്പെടുന്നു.

മറ്റു സസ്യങ്ങളുടെ വളർച്ചയെയും അല്ലെങ്കിൽ മറ്റ് സ്വസ്യങ്ങളുടെ വിത്തുകളെ വളരാൻ സാധിക്കാത്ത വിധത്തിലുള്ള സംയുക്തങ്ങൾ ഈ ചെടിയിൽ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമ്മൾ ഉണ്ടാക്കുന്ന കമ്പോസ്റ്റ് വളത്തിൽ പോലും ഈ ചെടിയെ ഉൾപ്പെടുത്തരുത്. ഈ ചെടിയുടെ എല്ലാ ഭാഗത്തും ഇവാലിൻ എന്ന സംയുക്തം അടങ്ങിയിട്ടുള്ളത് കൊണ്ട് സസ്തനികൾ ഇത് കഴിക്കുന്നത് വളരെയധികം ദോഷം ചെയ്യും. തുടർന്ന് വീഡിയോ കാണുക.

Scroll to Top