മിക്ക ആളുകളും അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു ഘടകം തന്നെയാണ്. നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ. ശരീരത്തിലെ ചില ഹോർമോണുകളുടെ ഉൽപാദനത്തിനും വിറ്റാമിനുകളുടെ ആഗ്രഹത്തിനും സഹായിക്കുന്നത് കൊളസ്ട്രോൾ ആണ്.
നമ്മുടെ ശരീരത്തിലെ മുക്കാൽ ഭാഗം കൊളസ്ട്രോളിനെ ശരീരം തന്നെ നിർമ്മിക്കുന്നുണ്ട്. എന്നാൽ ശരീരത്തിന് ഉത്പാദിപ്പിക്കുന്ന ഉല്പാദിപ്പിക്കുന്നതിന് പുറമെ ഭക്ഷണത്തിൽ നിന്നും കൂടുതൽ അളവിൽ കൊളസ്ട്രോൾ ശരീരത്തിലേക്ക് എത്തുന്നു. നമ്മുടെ ശരീരത്തിലെ നോർമൽ കൊളസ്ട്രോൾ ലെവൽ നേക്കാളും കൂടുമ്പോഴാണ് നമ്മൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായി തുടങ്ങുന്നത്.
രക്തക്കുഴലുകളിൽ ഇത് അടിഞ്ഞു കൂടുകയും രക്തക്കുഴലിന്റെ വ്യാസം കുറഞ്ഞുവന്ന് ഇത് ഒരു ബ്ലോക്ക് ഉണ്ടാക്കുകയും ചെയ്യുന്നു. ശരിയായിട്ടുള്ള ജീവിത ശൈലിയിലൂടെ നമ്മൾക്ക് ഒരുവിധത്തിലുള്ള കൊളസ്ട്രോൾ നിയന്ത്രിക്കാവുന്നതാണ്. കൊളസ്ട്രോൾ പാരമ്പര്യമായി കിട്ടിയിട്ടുണ്ടെങ്കിലും ജീവിതശൈലിയിലൂടെ നമ്മൾക്ക് അത് നിയന്ത്രിക്കാൻ സാധിക്കും. കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ചില ഭക്ഷണങ്ങൾ നമ്മെ ശ്രദ്ധിക്കേണ്ടതുണ്ട്.
പ്രധാനമായും നാരുള്ള ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ നോക്കുക. പ്രധാനമായും ശരീരത്തിൽ ട്രൈഗ്ലിസറൈഡ്സ് കൂടുതലുള്ളവർ ചോറ് ചപ്പാത്തി കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൂടുതൽ കഴിക്കുന്നത് വഴി അന്നജം ശരീരത്തിലേക്ക് കൂടുതൽ എത്തുകയും അതേസമയം നാരുള്ള ഭക്ഷണങ്ങൾ കുറവ് കഴിക്കുന്നതും ട്രൈഗ്ലിസറൈറ്റ്സ് വീണ്ടും കൂടാൻ കാരണമാകുന്നു. അതുകൊണ്ട് കാർബോഹൈഡ്രേറ്റ്സ് കൂടുതൽ ഉള്ള ഭക്ഷണങ്ങൾ അതായത് ചോറ് ചപ്പാത്തി എന്നിവ കുറച്ച് പച്ചക്കറികൾ കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക. പഴങ്ങൾ ജ്യൂസ് ആയി കഴിക്കുന്നതിനു പകരം പഴങ്ങൾ അതേപോലെതന്നെ കഴിക്കാൻ ശ്രദ്ധിക്കുക. തുടർന്ന് വീഡിയോ കാണുക.