ആയുർവേദത്തിൽ ആയാലും സിദ്ധവൈദ്യത്തിൽ ആയാലും പ്രധാനമായി ഉപയോഗിച്ചുവരുന്ന ഒരു ഔഷധഗുണമുള്ള ചെടിയാണ് മുക്കുറ്റി. മുക്കുറ്റിയുടെ വേരും തണ്ടും ഇലയും പൂവും നമുക്ക് പൂർണ്ണമായും ഉപയോഗിക്കാവുന്നതാണ്. മരുന്നിനായി ഒരു ചെടിയെ പൂർണ്ണമായും എടുത്ത് ഉപയോഗിക്കുന്നതിനെയാണ് സമൂലം എടുത്തു ഉപയോഗിക്കുക എന്ന് പറയുന്നത്.
മുക്കുറ്റി പ്രമേഹ രോഗികൾക്കും, സ്ത്രീകളിൽ പ്രസവാനന്തര ശുശ്രൂഷകൾക്കും, ശരീരത്തിൽ ഉണ്ടാകുന്ന അലർജി ഇൻഫെക്ഷൻ എന്നിവയ്ക്കും ഉപയോഗിക്കുന്നു. പ്രാണികളുടെ കുത്തോ കടിയോ ഏറ്റ ഭാഗങ്ങളിൽ മുക്കുറ്റിയുടെ ഇല ചതച്ചരച്ച് തേക്കുന്നത് വേദന കുറയുന്നതിന് സഹായിക്കുന്നു. ചുമ്മ, വിട്ടുമാറാത്ത കഫക്കെട്ട്, ആസ്മ രോഗികൾ എന്നിവർക്ക് മുക്കുറ്റി സമൂലം ഇടിച്ചു പിഴിഞ്ഞ് ഒരു ടേബിൾ സ്പൂൺ എടുത്ത്.
അതിലേക്ക് ഒരു ടേബിൾ സ്പൂൺ തേനും ചേർത്ത് ഒരാഴ്ച രണ്ടുനേരം കഴിക്കുകയാണെങ്കിൽ ഇതിന് കുറവുണ്ടായിരിക്കുന്നതാണ്. ഡെലിവറി കഴിഞ്ഞ സ്ത്രീകൾക്ക് ഒരു മാസത്തിനുശേഷം മുക്കുറ്റി സമൂലം ഇടിച്ചു പിഴിഞ്ഞ് രണ്ടു ഗ്ലാസ് പച്ചരിയും ശർക്കരയും ചേർത്ത് നന്നായി പാകം ചെയ്തു കഴിക്കുന്നത് മുലപ്പാൽ വർദ്ധിക്കുന്നതിനും യൂട്രസിനകത്തുള്ള വേസ്റ്റുകൾ നീക്കം ചെയ്യുന്നതിനും ശരീരത്തിലെ വേദനകൾ കുറയുന്നതിനും സഹായിക്കുന്നു.
മുക്കുറ്റി ആന്റി ഇൻഫ്ളമേറ്ററി ആക്ഷൻ ഉള്ളതുകൊണ്ട് ബാക്ടീരിയകൾ കൊണ്ട് ഉണ്ടാകുന്ന നമ്മുടെ ശരീരത്തിന് അകത്തുള്ള ചെറിയ പഴുപ്പുകൾ ഉള്ളിടത്തും ശരീരത്തിൽ കുരുക്കൾ വരുന്നിടത്തും അരച്ച് പുരട്ടുന്നത് പഴുപ്പ് മാറാൻ സഹായിക്കുന്നു. മുക്കുറ്റി സമൂലം ഇടിച്ചു പിഴിഞ്ഞ ചാറ് ആഴ്ചയിൽ ഒരു ദിവസം ഒരു ടേബിൾ സ്പൂൺ കഴിക്കുന്നത് ശരീരത്തിലെ സന്ധിവേദനങ്ങൾക്കും നീർക്കെട്ടുകൾക്കും ശമനം തരുന്നു.നീരുള്ള ഭാഗത്ത് മുക്കുറ്റി തേച്ചരച്ച് ഉപയോഗിക്കുന്നത് നീര് കുറയാൻ സഹായിക്കുന്നു. മുക്കുറ്റി വേവിച്ച വെള്ളം കുടിക്കുന്നത് പ്രമേഹ രോഗികളിൽ പ്രമേഹം കുറയ്ക്കുന്നതിന് സഹായിക്കുന്നു.തുടർന്ന് വായിക്കുക,
https://www.youtube.com/watch?v=wSMHAuWnlGQ