കഫക്കെട്ട് ഇനി ഉണ്ടാവില്ല ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ഇന്ന് നമ്മൾ മിക്ക ആളുകളിലും കണ്ടുവരുന്ന ഒന്നാണ് വിട്ടുമാറാത്ത ചുമ, ജലദോഷം, ഇടക്കിടയ്ക്ക് വരുന്ന മൂക്ക് ചൊറിച്ചിൽ കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ. ഇതെല്ലാം ഒരുപക്ഷേ ഉണ്ടാവുന്നത് കഫക്കെട്ടിന്റെ ബുദ്ധിമുട്ട് കൊണ്ടാകാം. കഫക്കെട്ട് എന്ന് പറയുന്നത് ശ്വാസനാളിയിൽ കഫം വന്നുനിറയുന്ന അവസ്ഥയാണ്. പല കാരണങ്ങൾ കൊണ്ടും കഫക്കെട്ട് ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചെറിയ കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ കഫക്കെട്ട് കണ്ടുവരുന്നു.

മാറുന്ന കാലാവസ്ഥ, പൊലൂഷൻ, ശ്രദ്ധയില്ലായ്മ ഇതൊക്കെയാണ് കഫക്കെട്ടിന് കാരണമാകുന്നത്. ബാക്ടീരിയൽ, വൈറൽ, ഫംഗൽ ഇൻഫെക്ഷൻ ആണ് കൂടുതലായും കഫക്കെട്ടിന് കാരണമാണ്. ഈർപ്പമുള്ള മുറിയിലോ അല്ലെങ്കിൽ ഈർപ്പമുള്ള വസ്തുക്കൾ ഉപയോഗിക്കുന്നതും ഫംഗൽ ഇൻഫെക്ഷൻ കാരണമാകുന്നു. നമ്മൾ പകുതി ഉണങ്ങിയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതും കഫക്കെട്ടിന് കാരണമാകുന്നു.

പൂക്കളുടെ പൊടി,ഡസ്റ്റ്, ഫാക്ടറികളിലെ ജോലി എന്നിവയും കഫക്കെട്ടിന് കാരണമാകുന്നു സൈനസിറ്റിസ്, ടോൺസിലൈറ്റിസ്, അഡിനോയ്ഡ്സ്, സി യു പി ഡി എന്നീ അസുഖമുള്ളവർക്കും തുടർച്ചയായി കഫക്കെട്ട് ഉണ്ടാകും. കഫക്കെട്ട് ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന പ്രധാന ലക്ഷണങ്ങളാണ് നിൽക്കാതെയുള്ള ചുമ മൂക്കൊലിപ്പ് കണ്ണ് ചൊറിച്ചിൽ തൊണ്ട ചൊറിച്ചിൽ തുമ്മൽ ശ്വാസം എടുക്കുന്നതിന് വിടുന്നതിനുമുള്ള ബുദ്ധിമുട്ട് നെഞ്ചിൽ ഭാരം ഉള്ള പോലെ തോന്നുക തല തലവേദനയ്ക്കുക എന്നിവയാണ്.

കഫക്കെട്ട് മാറ്റാൻ നമ്മുടെ ജീവിതശൈലിയിൽ തന്നെ ആദ്യം മാറ്റങ്ങൾ വരുത്താവുന്നതാണ്. തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് തണുത്ത പാനീയങ്ങൾ കുടിക്കുന്നത് ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം നേരിട്ട് എടുത്തു കഴിക്കുന്നത്, കുളിക്കുന്നതിനു മുന്നേ എണ്ണ തേച്ച് അത് മുഴുവനായി കഴുകി കളയാതെ പുറത്തു പോകുന്നതും കഫക്കെട്ട് ഉണ്ടാവുന്നതിന് കാരണമാകുന്നു.തുടർന്ന് വായിക്കുക.

Scroll to Top