ദേവാധിദേവനാണ് സാക്ഷാൽ മഹാദേവൻ ദേവന്മാർ പോലും പൂജിക്കുന്ന ദേവൻ നിഷ്കളങ്കനായ ദേവൻ കൂടിയാണ് പരമശിവൻ തന്റെ ഭക്തരുടെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ടാവുക തന്നെ ചെയ്യും. ശിവക്ഷേത്രദർശനം മധ്യ ക്ഷേത്രദർശനങ്ങളേക്കാൾ വ്യത്യസ്തമാകുന്നു ഭൂതഗണങ്ങൾ നമ്മളെ വീട്ടിലേക്ക് പോലും ആനയിക്കും എന്നാണ് വിശ്വാസം അതുകൊണ്ട് അല്പസമയം പുറത്ത് ഇരിക്കുന്നത് ഏറ്റവും ശുഭകരം തന്നെയാകുന്നു അത്രമേൽ കരുതൽ ഉള്ള ദേവനാണ് സാക്ഷാൽ പരമശിവൻ.
ശിവക്ഷേത്ര ദർശനം നടത്തുമ്പോൾ ലഭിക്കുന്ന ചില സൂചനകൾ ഉണ്ട് അതിനെക്കുറിച്ച് മനസ്സിലാക്കുകയാണെങ്കിൽ അത് നിങ്ങളുടെ ജീവിതത്തിൽ പല കാര്യങ്ങളിലും വഴിത്തിരിവ് ആകുന്നതായിരിക്കും. ശിവക്ഷേത്രത്തിൽ ദർശനം ലഭിക്കുമ്പോൾ തീർച്ചയായും പ്രസാദം ലഭിക്കും അങ്ങനെ ലഭിക്കുമ്പോൾ അതിൽ നീല ശംഖുപുഷ്പം ലഭിക്കുന്നുണ്ടോ എന്ന് നോക്കുക അഥവാ ലഭിച്ചിട്ടുണ്ട് എങ്കിൽ.
അത് ഏറ്റവും ശുഭകരമായിട്ടുള്ള കാര്യമാണ് ഭഗവാന്റെ കടാക്ഷം അല്ലെങ്കിൽ അനുഗ്രഹം നിങ്ങളിൽ ഉണ്ട് എന്നതിന്റെ സൂചനയാണ്. അതേപോലെതന്നെ പ്രസാദത്തിൽ നിന്നും കൂവളത്തിന്റെ ഇല നിങ്ങൾക്ക് ലഭിക്കുന്നുണ്ട് എങ്കിൽ അതും ഭാഗ്യം ആയി തന്നെ കണക്കാക്കുക. ഇനി നാം ശ്രദ്ധിക്കേണ്ടത്. ദർശനം നടത്തുന്ന സമയത്ത് ഭഗവാനിൽ ലയിച്ച് നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത്.
മുഖത്തേക്ക് തണുത്ത കാറ്റ് അല്ലെങ്കിൽ ഇളം കാറ്റ് വരുന്നുണ്ടോ അല്ലെങ്കിൽ അടിക്കുന്നുണ്ടോ എന്ന് നോക്കുക അത്തരത്തിൽ ചെറിയ കാറ്റ് നിങ്ങളെ തഴുകുന്നതായി നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ അത് ഏറ്റവും ശുഭകരം ആയിട്ടുള്ള ലക്ഷണമാണ്. ഭഗവാൻ കൂടെയുണ്ട് എന്നതിന്റെ ഏറ്റവും വലിയ ലക്ഷണമാണ്. ഈ പറഞ്ഞ ലക്ഷണങ്ങൾ നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ ഉണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാർ തന്നെയാണ്.