കഞ്ഞി വെള്ളം ഇനി വെറുതെ കളയണ്ട. മുടി വളരാൻ ഇനി കഞ്ഞിവെള്ളം തന്നെ ബെസ്റ്റ്.

തലമുടി കൊഴിഞ്ഞു പോകുന്നത് പല സ്ത്രീകളും നേരിടുന്ന വലിയ സൗന്ദര്യ പ്രശ്നമാണ് സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും ഇന്ന് നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങൾ തന്നെയാണ് ഇതിന്റെ പ്രധാനമായിട്ടുള്ള കാരണമായി പറയുന്നത്. എന്തുതന്നെയായാലും ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി.

നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും നല്ലൊരു പരിഹാരമാർഗ്ഗമാണ് പറയാൻ പോകുന്നത്. നമുക്ക് എല്ലാവർക്കും അറിയാം വീടുകളിൽ ചോറ് വെച്ച് കഴിയുമ്പോൾ കഞ്ഞിവെള്ളം നമ്മൾ കളയുകയാണ് ചെയ്യാറുള്ളത് എന്നാൽ ഈ കഞ്ഞിവെള്ളം തലമുടിയുടെ വളർച്ചയ്ക്ക് എത്രത്തോളം നല്ലതാണ് എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ എന്നാൽ ഇനി ചിന്തിക്കുക.

കഞ്ഞിവെള്ളം ഇന്നത്തെ ദിവസം തയ്യാറാക്കിയത് എടുക്കുക ഒരു ഗ്ലാസ് എടുത്ത് ഒരു പാത്രത്തിലേക്ക് വയ്ക്കുക ശേഷം രാത്രി കിടക്കുന്ന സമയമാകുമ്പോൾ അതിൽ ഒരു പിടി ഉലുവ ഇട്ടു വയ്ക്കുക ശേഷം അടച്ചുവയ്ക്കുക പിറ്റേദിവസം തുറന്ന് ഉലുവ അതിൽ നിന്നും അരിച്ച് മാറ്റി ആ വെള്ളം മാത്രം എടുക്കുക ഇത് തലയോട്ടിയിൽ നല്ലതുപോലെ തേച്ചുപിടിപ്പിച്ച്.

കൈകൊണ്ട് മസാജ് ചെയ്യുക ശേഷം ചെറുതായി ഡ്രൈ ആയി കഴിയുമ്പോൾ തല നല്ലതുപോലെ കഴുകി വൃത്തിയാക്കുക ഷാമ്പു ഉപയോഗിക്കേണ്ടവർക്ക് ഉപയോഗിക്കാം ഇല്ലെങ്കിലും കുഴപ്പമില്ല ധാരാളം വെള്ളം ഉപയോഗിച്ചുകൊണ്ട് കഴുകിയാൽ മാത്രം മതി. ഇത് നിങ്ങൾ ആഴ്ചയിൽ ഒരു മൂന്നുപ്രാവശ്യമെങ്കിലും തുടർച്ചയായി ചെയ്യുകയാണ് എങ്കിൽ നല്ലൊരു മാറ്റം നിങ്ങൾക്ക് കാണാൻ സാധിക്കും.

Scroll to Top