സാമ്പത്തികമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഇക്കാലത്ത് അനുഭവിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല.സാമ്പത്തികം ആയിട്ടുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നവർക്ക് അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് ചിന്തിക്കേണ്ട അതിനുവേണ്ടി പ്രവർത്തിക്കേണ്ട ഒരു കാര്യത്തെ പറ്റിയാണ് എന്ന് പറയാൻ പോകുന്നത്. വീട്ടിൽ കടുക് ഒരിക്കലും ക്ഷാമം ഉണ്ടാകാൻ പാടില്ല കടുകുപാത്രം ഒരിക്കലും കാലി ആകരുത് എന്നാണ് പറയപ്പെടുന്നത്.
ഇതിന്റെ കാരണം ഒരു വീട്ടിൽ കടുക് എത്രത്തോളം ഇരിക്കുന്നുവോ ആ വീട്ടിൽ അത്രത്തോളം പോസിറ്റീവ് എനർജി നിറയും എന്നതാണ് വിശ്വസിക്കപ്പെടുന്നത്. ദാരിദ്ര്യം ആ വീട്ടിൽ ഒഴിയും എന്നുള്ളതാണ് കടുക് അതുകൊണ്ടുതന്നെ വളരെ പ്രധാനപ്പെട്ടതാണ്. കടുക് എപ്പോഴും നിങ്ങൾക്ക് കാണാൻ പറ്റുന്ന രീതിയിലുള്ള ഒരു പാത്രത്തിൽ വേണം ഇട്ടു വയ്ക്കുവാൻ. ചില്ലു പാത്രങ്ങൾ അല്ലെങ്കിൽ കാണാൻ പറ്റുന്ന പ്ലാസ്റ്റിക് പാത്രങ്ങളിൽ വയ്ക്കാവുന്നതാണ്.
ചില്ലു പാത്രങ്ങളിൽ വെക്കുന്നതാണ് ഏറ്റവും കൂടുതൽ നല്ലത്. അതുപോലെ ഈ പ്രവർത്തി ചെയ്യാൻ നിങ്ങൾക്ക് ഒരു ചില്ല് പാത്രം തന്നെ എടുക്കാവുന്നതാണ്. അതുപോലെ പാത്രത്തിന്റെ പകുതിഭാഗം ആകുമ്പോഴേക്കും കടുക് നിറച്ചു കൊണ്ടിരിക്കുക. ശേഷം ഒരു 5 രൂപ നാണയം എടുക്കുക. 5 എന്ന് പറയുന്ന നമ്പർ സൗഭാഗ്യത്തിന്റെ നമ്പർ ആയിട്ടാണ് ജ്യോതിശാസ്ത്രത്തിൽ കണക്കാക്കുന്നത് അത് ധനം ആകർഷിക്കുന്ന നമ്പർ കൂടിയാണ്.
5 എന്ന നമ്പർ എവിടെയുണ്ടോ അവിടെ എല്ലാവിധത്തിലുള്ള സാമ്പത്തിക ഉയർച്ചകളും ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. അഞ്ചു രൂപ നാണയം എടുത്ത് തീർത്തം ഉപയോഗിച്ച് കഴുകി വൃത്തിയാക്കി ചന്ദനം തൊട്ട് നിലവിളക്കിന് ചുറ്റി കടുക് പാത്രത്തിന്റെ അടിയിൽ സൂക്ഷിക്കുക. നാല് തുടർച്ചയായ ചൊവ്വാഴ്ച ദിവസങ്ങളിൽ ഇതുപോലെ ചെയ്യാവുന്നതാണ്. സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും അതോടെ അവസാനിക്കും.