ദിവസവും ഇതൊരു ഗ്ലാസ് കുടിച്ചാൽ മതി നല്ല ഉറക്കം കിട്ടും.

നമ്മുടെ ആരോഗ്യം എപ്പോഴും നല്ലപോലെ നിൽക്കാൻ നമ്മൾക്ക് രണ്ടു ഘടകങ്ങളാണ് പ്രധാനമായും വേണ്ടത്. ഒന്ന് നല്ല ഭക്ഷണവും രണ്ടാമത് വരുന്നത് ഉറക്കവും ആണ്. ഒട്ടുമിക്ക ആളുകളും നല്ല ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഉറക്കം പലർക്കും പല കാരണം കൊണ്ട് ക്കിട്ടാറില്ല. പ്രധാനമായും ഇതിന് കാരണമാകുന്നത് നമ്മുടെ തെറ്റായ ജീവിതശൈലിയാണ്. നല്ല ഉറക്കം കിട്ടിയാൽ മാത്രമേ നമ്മുടെ ശരീരത്തിന് വേണ്ട രീതിയിലുള്ള വിശ്രമം ലഭിക്കുകയുള്ളൂ.

ചിലർക്ക് കിടന്നു കഴിഞ്ഞാൽ ഉറക്കം വരാൻ ഒരുപാട് സമയം എടുക്കുന്നു. മറ്റു ചിലർക്ക് ഒന്ന് ഉറങ്ങി വരുമ്പോഴേക്കും എന്തെങ്കിലും ഡിസ്റ്റർബൻസ് മൂലം ഉറക്കം പകുതിക്ക് വെച്ച് എഴുന്നേൽക്കേണ്ടി വരുന്നു. ചിലർ ആണെങ്കിൽ രാവിലെ നേരത്തെയാണ് എഴുന്നേറ്റിരിക്കുക. ഇങ്ങനെ പലവിധത്തിൽ ഉറക്കം നഷ്ടപ്പെടാവുന്നതാണ്. പ്രധാനമായും ഉറക്കമില്ലായ്മയുടെ ബുദ്ധിമുട്ടുകൾ രണ്ടായി തരം തിരിച്ചിട്ടുണ്ട്.

അക്യൂട്ട് എന്നും ക്രോണിക് എന്നും അത് അറിയപ്പെടുന്നു. എന്തെങ്കിലും അസുഖം വന്നതുകൊണ്ടോ, എന്തെങ്കിലും നടക്കാൻ പോകുകയോ അല്ലെങ്കിൽ നടന്നു കഴിയുകയോ ചെയ്യുമ്പോൾ, ചില മരുന്നുകളുടെ സൈഡ് എഫക്ട് ആയി എന്നിങ്ങനെ ഉറക്കം നഷ്ടപ്പെടുന്നതിന് അക്യൂട്ട് എന്ന് പറയുന്നു. മൂന്നുമാസത്തിന്റെ മുകളിൽ ഉറക്കം കിട്ടാത്ത വരുമ്പോൾ അതിനെ ക്രോണിക് എന്ന് പറയുന്നു.

പാർക്കിൻസൺ അസുഖമുള്ളവർ അതിന്റെ മരുന്നു കഴിക്കുമ്പോൾ, തൈറോയ്ഡ് അസുഖമുള്ളവർക്കു ഇങ്ങനെ ക്രോണിക് ഡിസീസ് കാണാറുണ്ട്. കൂടുതലായി ഇങ്ങനെ ഉറക്കമില്ലായ്മ കണ്ടുവരുന്നത് പ്രായമായ വരിലാണ്. പ്രായമാകുമ്പോൾ ഉണ്ടാകുന്ന മെന്റൽ ചേഞ്ച്, ആർത്തവവിരാമം ഉണ്ടാകുന്നവരിൽ എന്നിങ്ങനെ പലതരത്തിൽ പ്രായമായവർക്ക് ഉറക്കം നഷ്ടപ്പെടുന്നുണ്ട്. അതുപോലെ ആസ്മ, സി ഒ പി ഡി, മദ്യപിക്കുന്നവർ ഇങ്ങനെയുള്ളവർക്കും ഉറക്കം ശരിയായ രീതിയിൽ കിട്ടാറില്ല. തുടർന്ന് വീഡിയോ കാണുക.

Scroll to Top