ഉണക്കമുന്തിരി 7ദിവസം തുടർച്ചയായി കഴിക്കുന്നതു നമ്മുടെ ശരീരത്തിന് വളരെയധികം ആരോഗ്യഗുണങ്ങൾ ലഭിക്കുന്നു. ഉണക്കമുന്തിരി നമ്മുടെ ശരീരത്തിലുള്ള വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. അതിനായി നമ്മൾ ചെയ്യേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ആദ്യം ഉണക്കമുന്തിരി നന്നായി കഴുകി വൃത്തിയാക്കണം. ഒരു ടേബിൾ സ്പൂൺ ഉണക്കമുന്തിരിയെടുത്ത് ഒരു ഗ്ലാസ് നല്ലോം തിളപ്പിച്ച വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക.
ഉണക്കമുന്തിരി ഇതുപോലെ തിളച്ച വെള്ളത്തിൽ രാത്രി ഇട്ടുവച്ച് പിറ്റേദിവസം രാവിലെ എടുത്തു ഉപയോഗിക്കാവുന്നതാണ്. പിറ്റേദിവസം ഈ ഉണക്കമുന്തിരി ഇട്ടുവച്ച വെള്ളവും ഉണക്കമുന്തിരിയും കഴിക്കുന്നത് നമ്മുടെ ശരീരത്തിനുള്ള വിഷാംശങ്ങളെ പുറന്തള്ളാനും കൂടുതലായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു. കരൾ ശുദ്ധീകരിക്കുന്നതിനും ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കുന്നു. ഹൃദയസംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും ഇങ്ങനെ മുന്തിരി കഴിക്കുന്നത് നല്ലതാണ്.
ഡയബറ്റിക്സ് ഉള്ള പേഷ്യൻസിനും ഉണക്കമുന്തിരി കഴിക്കാവുന്നതാണ്. ഉണക്കമുന്തിരി ഡ്രൈ ആയി കഴിക്കുന്നതിനേക്കാൾ നല്ലത് ആ മുന്തിരി ഇതുപോലെ ചൂടുവെള്ളത്തിൽ ഇട്ടുവച്ച കഴിക്കുന്നതാണ്. ഉണക്കമുതലിൽ ധാരാളമായി ആന്റിഓക്സിഡന്റ്സ് കാണപ്പെടുന്നു. ഉണക്കമുന്തിരി ഏഴുദിവസം തുടർച്ചയായി കഴിക്കുന്നത് ദഹനത്തിന് വളരെയധികം സഹായിക്കുന്നു. അതുപോലെതന്നെ മലബന്ധമുള്ള ആളുകളും മുന്തിരി ഏഴു ദിവസം കഴിക്കുന്നത് ശോധനയ്ക്ക് നല്ലതാണ്.
നമ്മുടെ നാട്ടിൽ പലതരത്തിലുള്ള ഉണക്കമുന്തിരികൾ ലഭ്യമാണ്. ചുവന്ന മുന്തിരിയും പച്ച മുന്തിരിയും കറുത്ത മുന്തിരിയും എല്ലാം നമുക്ക് മാർക്കറ്റിൽ സുലഭമാണ്. ഉണക്കമുന്തിരിയിൽ ധാരാളമായി അയൺ കണ്ടെന്റ് അടങ്ങിയിരിക്കുന്നതിനാൽ അനീമിയ പോലുള്ള രോഗങ്ങൾക്ക് വളരെയധികം നല്ലതാണ്. ഉണക്കമുന്തിരിയിൽ പൊട്ടാസ്യവും മഗ്നീഷ്യം കൂടുതൽ അളവിൽ ഉള്ളതിനാൽ അസിഡിറ്റി കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഉണക്കമുന്തിരിയിൽ ഫിനോളിക് കോമ്പൗണ്ടുകൾ കൂടുതലായി കാണപ്പെടുന്നതിനാൽ ക്യാൻസറിനെ പ്രതിരോധിക്കാൻ കഴിയുന്നു.തുടർന്ന് വീഡിയോ കാണുക