നമ്മുടെ ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളുടെയും പിതാവാണ് മഹാദേവൻ എന്ന് പറയുന്നത് ഭഗവാനോട് പ്രാർത്ഥിച്ചാൽ ഈ ലോകത്ത് നമുക്ക് നേടിയെടുക്കാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് വേണം പറയാൻ. എന്ത് കാര്യമാണെങ്കിലും ഭഗവാന്റെ അനുഗ്രഹം ഉണ്ടെങ്കിൽ നമുക്ക് സാധിച്ചു എടുക്കാൻ സാധിക്കുന്നതാണ്. പലപ്പോഴും ജീവിതത്തിൽ തടസ്സങ്ങൾ ഉണ്ടാകുമല്ലോ.
അത് ഒരു വ്യക്തി ആയിരിക്കും തടസ്സം ഉണ്ടാക്കുന്നത് അല്ലെങ്കിൽ സാമ്പത്തികമായിരിക്കും തടസ്സം നിൽക്കുന്നത് അല്ലെങ്കിൽ മറ്റ് എന്ത് കാരണം വേണമെങ്കിലും ആകാം എന്ത് തരത്തിലുള്ള കാരണമാണെങ്കിലും അതിനെയെല്ലാം തരണം ചെയ്യാൻ ഭഗവാന്റെ അനുഗ്രഹം കൂടെയുണ്ടായാൽ മാത്രം മതി. പറയാൻ പോകുന്നത് ഭഗവാന്റെ ഒരു വഴിപാടിനെ പറ്റിയാണ്. ശിവക്ഷേത്രത്തിൽ നിങ്ങൾ ഈ വഴിപാട് ചെയ്യേണ്ടത് പ്രദോഷ ദിവസമാണ്.
അതുകൊണ്ടുതന്നെ എല്ലാവരും മലയാള മാസത്തിലെ പ്രദോഷ ദിവസം ഏതാണെന്ന് കൃത്യമായിത്തന്നെ നോക്കുക അതിനുശേഷം അന്നേദിവസം രാവിലെ ക്ഷേത്രത്തിൽ പോവുക ശേഷം ഭഗവാനെ രുദ്ര സൂക്ത പുഷ്പാഞ്ജലി കഴിപ്പിക്കുക നിങ്ങളുടെ വീട്ടിലെ ഓരോ വ്യക്തികളുടെയും പേരിൽ വേണം ചെയ്യുവാൻ. ശേഷം അന്നേ ദിവസത്തെ ദീപാരാധനയും.
വൈകുന്നേരത്തെ പ്രദോഷ പൂജയും കൈകൊണ്ട് വേണം നിങ്ങൾ വീട്ടിലേക്ക് മടങ്ങിവരേണ്ടത്. എത്രയും ചെയ്താൽ തന്നെ നിങ്ങളുടെ എല്ലാവിധ ബുദ്ധിമുട്ടുകളും ഭഗവാൻ ഇല്ലാതാക്കുന്നത് ആയിരിക്കും. മുടങ്ങാതെ ഈ വഴിപാട് സ്ത്രീകൾ അടുത്തുള്ള ശിവക്ഷേത്രങ്ങളിൽ ചെയ്യുക. ജീവിതത്തിലെയും കുടുംബത്തിലെയും പലതരത്തിലുള്ള തടസ്സങ്ങൾ ഇതോടെ ഇല്ലാതാകുന്നതായിരിക്കും.